| Sunday, 23rd September 2012, 11:19 am

നൂറ് കോടിയേക്കാള്‍ ഹൃദയ സ്പര്‍ശിയായ കഥയാണ് വേണ്ടത്: അനുരാഗ് ബസു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിയ്യറ്ററില്‍ വന്ന് സിനിമ കാണുന്ന പ്രേക്ഷകന് എന്തെങ്കിലും നല്‍കിയെന്ന തോന്നലാണ് നൂറ് കോടി രൂപ മുതല്‍മുടക്ക് ലഭിക്കുന്നതിനേക്കാള്‍ സന്തോഷകരമെന്ന് സംവിധായകന്‍ അനുരാഗ് ബസു.[]

അത്തരത്തില്‍ സംതൃപ്തി നല്‍കിയ ചിത്രമാണ് ബര്‍ഫിയെന്നും അദ്ദേഹം പറഞ്ഞു. “സിനിമ കണ്ട നൂറ് പേരുടെ ഹൃദയത്തില്‍ അതിലെ കഥയും കഥാപാത്രവും നിറഞ്ഞുനില്‍ക്കുകയും അവരുടെ ഹൃദയത്തെ ചിത്രം സ്പര്‍ശിച്ചെന്നും അറിയുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നിനും നല്‍കാനാവില്ല.

എന്നാല്‍ ഇങ്ങനെ ചിന്തിക്കാന്‍ ഒരു സംവിധായകന് മാത്രമേ കഴിയൂ. ചിത്രത്തിന്റെ നിര്‍മാതാവ് ഒരിക്കലും ഇങ്ങനെ ചിന്തിക്കണമെന്നില്ല. അവര്‍ക്ക് ചിത്രത്തിന്റെ ലാഭനഷ്ടങ്ങള്‍ മാത്രം നോക്കിയാല്‍ മതി. എന്നാല്‍ സംവിധായകനെ സംബന്ധിച്ച് അങ്ങനെയായിക്കൊള്ളണമെന്നില്ല.

ബര്‍ഫിയെന്ന ചിത്രം സെപ്റ്റംബര്‍ 14 ന് റിലീസായി. ചിത്രം നൂറ് കോടി ക്ലബ്ബില്‍ കയറുമോ എന്ന് ഞാന്‍ ആലോചിച്ചിട്ടേയില്ല. നിരവധി പേര്‍ സിനിമ നന്നായെന്ന് വിളിച്ച് പറഞ്ഞു. അത് കേള്‍ക്കുന്നതാണ് കൂടുതല്‍ സന്തോഷം”- അനുരാഗ് പറഞ്ഞു.

ചിത്രത്തിന് ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും അനുരാഗ് ബസു പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more