ഫുള്‍ഹാം സൂപ്പര്‍ സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ മിത്രോവിച്ചിനെ നോട്ടമിട്ട് ചെല്‍സിയും ടോട്ടന്‍ഹാം ഹോട്‌സ്പറും രംഗത്ത്. 2018ല്‍ ന്യൂകാസില്‍ യുണൈറ്റഡില്‍ നിന്ന് ഫുള്‍ഹാമിലെത്തിയ താരം തകര്‍പ്പന്‍ ഫോമില്‍ തുടരുകയാണ്. ഇതിനകം ഫുള്‍ഹാമിനായി കഴിഞ്ഞ സീസണിലെ ഇ.എഫ്.എല്‍ ചാമ്പ്യന്‍ഷിപ്പ് ടൈറ്റില്‍ ഉയര്‍ത്താന്‍ താരത്തിനായി.
ദി ഡെയ്‌ലി സ്റ്റാറിന്റെ റിപ്പോര്‍ട്ട് പ്രാകാരം വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ താരത്തെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനാണ് സ്പഴ്‌സും ചെല്‍സിയും ശ്രമിക്കുന്നത്. ഇവരെ കൂടാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബാഴ്‌സലോണയും മിത്രോവിച്ചിനെ ക്ലബ്ബിലെത്തിക്കാന്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, സീസണില്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനമല്ല ചെല്‍സിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ അഞ്ച് മത്സരത്തില്‍ രണ്ട് കളിയില്‍ മാത്രമാണ് ചെല്‍സിക്ക് ജയിക്കാന്‍ സാധിച്ചത്. രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് മറ്റ് മത്സരങ്ങളില്‍ ചെല്‍സിക്ക് വഴങ്ങേണ്ടി വന്നത്.
നിലവില്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ചെല്‍സി. 26 മത്സരത്തില്‍ നിന്നും പത്ത് ജയവും അഞ്ച് സമനിലയും 11 തോല്‍വിയുമായി 37 പോയിന്റാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്കുള്ളത്.
കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ സൗതാംപ്ടണിനെതിരെ നടന്ന മത്സരത്തില്‍ സ്പഴ്‌സ് സമനില വഴങ്ങുകയായിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ടോട്ടന്‍ഹാം.
ഏപ്രില്‍ നാലിന് എവേര്‍ട്ടണിനെതിരെയാണ് ഹോട്സ്പറിന്റെ അടുത്ത മത്സരം.
Content Highlights: Tottenham hotspur and Chelsea wants to sign with Fulham striker Alaksander Mitrovic