DSport
റൊണാള്‍ഡോ കാരണം പണികിട്ടിയ ടീമിനെ ഏറ്റെടുത്തതിന് പിന്നാലെ എയറിലായി ടോട്ടന്‍ഹാം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 29, 04:33 pm
Thursday, 29th September 2022, 10:03 pm

കാര്‍ബണേറ്റഡ് പാനീയമായ കൊക്ക കോളയുമായി പാര്‍ട്ണര്‍ഷിപ് നടത്തുന്നു എന്ന് പ്രഖ്യാപിച്ചതിന് എയറിലായിരിക്കുകയാണ് ഇപ്പോള്‍ ടോട്ടന്‍ഹാം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുമ്പൊരിക്കല്‍ അനിഷ്ടം പ്രകടിപ്പിച്ച് പൊതു വേദിയില്‍ നിന്ന് നീക്കം ചെയ്ത ശീതളപാനീയമാണ് കൊക്ക കോള. നിരവധിയാരാധകരാണ് ടോട്ടന്‍ഹാമിനെ ട്രോളി ട്വിറ്ററിലെത്തിയിരിക്കുന്നത്.

കൊക്ക കോളയുമായി ഒന്നര വര്‍ഷത്തെ പാര്‍ട്ണര്‍ഷിപ് കരാറില്‍ ഒപ്പുവെച്ച ടോട്ടന്‍ഹാം, തങ്ങളുടെ സ്‌റ്റേഡിയത്തിലെത്തുന്നവര്‍ക്ക് പാനീയം ലഭ്യമാക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

‘കൊക്ക കോള കാമ്പെയ്നുകള്‍ വഴി ആരാധകര്‍ക്ക് അവിസ്മരണീയമായ മത്സരദിനാനുഭവങ്ങള്‍, ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍, താരങ്ങള്‍ക്കൊപ്പം അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍, മറ്റനവധി സമ്മാനങ്ങള്‍ എന്നിവ ആക്സസ് ചെയ്യാനുള്ള അവസരവും നല്‍കും,” ടോട്ടന്‍ഹാമിന്റെ പ്രസ്താവനയില്‍ പറയുന്നു.

ബുഡാപെസ്റ്റില്‍ ഹംഗറിക്കെതിരായ മത്സരത്തിന് തൊട്ടു മുമ്പ് നടത്തിയ വാര്‍ത്തസമ്മേളനത്തിനിടെയാണ് റൊണാള്‍ഡോ മുമ്പിലെ മേശപ്പുറത്തിരിക്കുന്ന കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റി രണ്ട് വെള്ളക്കുപ്പികള്‍ എടുത്തുവെച്ചത്.

ഫിറ്റനസില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരത്തിന്റെ പ്രവൃത്തിയില്‍ ആരാധകര്‍ കൈയടിക്കുന്നതിനിടെ കൊക്ക കോളക്ക് നഷ്ടമായത് നാല് ബില്യണ്‍ ഡോളറാണ്. യൂറോ കപ്പിന്റെ പ്രധാന സ്‌പോണ്‍സറായിരുന്നു കൊക്ക കോള.

റൊണാള്‍ഡോയുടെ വാര്‍ത്താസമ്മേളനത്തിനുശേഷം ഓഹരി വിപണിയില്‍ കൊക്ക കോളയുടെ ഓഹരിവില 56.10 ഡോളറില്‍ നിന്ന് 55.22 ലേക്ക് വീണു. 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഓഹരികള്‍ ഇപ്പോള്‍ 55.41 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഓഹരിവില ഒരു ഡോളര്‍ ഇടിഞ്ഞപ്പോള്‍ തന്നെ കൊക്ക കോളയുടെ വിപണിമൂല്യം 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറായി.

റൊണാള്‍ഡോക്ക് പിന്നാലെ ടൂര്‍ണമെന്റിന്റെ മറ്റൊരു സ്‌പോണ്‍സറായ ഹെനികിന്റെ ബിയര്‍ കുപ്പികള്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഫ്രഞ്ച് താരം പോള്‍ പോഗ്ബയും എടുത്തു മാറ്റിയിരുന്നു. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ക്കെതിരെ സൂപ്പര്‍ താരങ്ങളെടുക്കുന്ന നിലപാടുകള്‍ യുവേഫക്കും തലവേദനയാകുകയാണ്.

2018ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഉള്‍പ്പെടെ നിരവധി ഫൈനലുകളില്‍ തോല്‍വി ഏറ്റുവാങ്ങിയ ടോട്ടന്‍ഹാം വര്‍ഷങ്ങളായി ബോട്ടേലേസില്‍ നിന്ന് പരിഹാസ്യങ്ങള്‍ ഏറ്റു വാങ്ങുന്നുണ്ട്. തുടര്‍ച്ചയായി പരാജയമേറ്റു വാങ്ങുന്ന ടോട്ടന്‍ഹാമിന്റെ ബോട്ടിലിങ് ബെമ്യൂസ്മെന്റ് കുറച്ച് വര്‍ഷങ്ങളായി പിടിച്ചുനില്‍ക്കുകയാണ്.

എന്തായാലും കൊക്ക കോളയുമായുള്ള പാര്‍ട്ണര്‍ഷിപ്പ് ഈ സീസണില്‍ വിജയകരമായിരിക്കുമെന്ന പ്രതീക്ഷയിലാണ് സ്പഴ്‌സ് ആരാധകര്‍.

Content Highlights: Tottenham announcte partnership with Coca-Cola