അബുദാബി: യു.എ.ഇയില്‍ പ്രചാരത്തിലുള്ള സാമൂഹ്യമാധ്യമമായ ടോടോക്കിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും വീണ്ടും ഒഴിവാക്കി. ഒരു മാസം മുമ്പ് സുരക്ഷാ വീഴ്ച ആരോപിച്ച് പുറത്താക്കിയിരുന്ന ടോടോക്കിന്റെ വിലക്ക് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ടോ ടോക്കിനെ പ്ലേ സ്റ്റോര്‍ ഒഴിവാക്കിയിരിക്കുന്നത്. എന്തിനാണ് ടോടോക്കിനെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
അന്താരാഷട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ ടോടോക് ഉപയോഗിക്കുന്ന ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന രേഖകള്‍ യു.എ.ഇ ഗവണ്‍മെന്റിനായി ചോര്‍ത്തുന്നു എന്ന ആരോപണം നേരത്തെ വന്നിരുന്നു.
റിപ്പോര്‍ട്ടിനു പിന്നാലെ ആപ്പിളും ഗൂഗിളും പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ടോടോക്കിനെ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഡിസംബറില്‍ ആപ്പിന്റെ കോ ഫൗണ്ടറായ ഗിയകോമോ സിയാനി ടോടോക്കിനെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും അതിനിലാല്‍ ആപ്പിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ജനവുവരിയില്‍ ടോടോക്കിനുള്ള വിലക്ക് നീക്കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2018 ലാണ് യു.എ.ഇയില്‍ ടോടോക് ആപ്പ് പ്രചാരത്തിലിറങ്ങിയത്. വാട്‌സ് ആപ്പ് സ്‌കൈപ്പ് തുടങ്ങിയ ആപ്പുകള്‍ക്ക് വിലക്കുള്ളതിനാല്‍ അതിവേഗം തന്നെ ടോടോക് പ്രശസ്തിയാര്‍ജിക്കുകയും ചെയ്തു.