പുതുച്ചേരി: പുരുഷാധിപത്യത്തോട് തനിക്ക് പൂര്‍ണ്ണ എതിര്‍പ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതുച്ചേരിയില്‍ ഭാരതിദര്‍ശന്‍ വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങളെ ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നിര്‍ബന്ധമായും അയാളെ വെല്ലുവിളിക്കാനും ചോദ്യം ചെയ്യാനും തയ്യാറാകണം’, രാഹുല്‍ പറഞ്ഞു.
പുരുഷാധിപത്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തോട് എനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘ഞാന്‍ കേരളത്തില്‍ നിന്നുള്ള എം.പിയാണ്. കേരളത്തില്‍ മാതൃദായക വ്യവസ്ഥയുണ്ടായിരുന്നെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകള്‍, അവര്‍ക്ക് തന്റെ ഭര്‍ത്താവിനെ മടുത്താല്‍ ഭര്‍ത്താവിന്റെ ചെരുപ്പ് എടുത്ത് വീടിന് പുറത്തുകൊണ്ടുപോയിടും. അപ്പോള്‍ അയാള്‍ വീട് വിട്ടുപോകണം. ഇങ്ങനെയായിരുന്നു കാര്യങ്ങളെന്നാണ് എന്നോട് ചിലര്‍ പറഞ്ഞത്. ഇത് സത്യമാണോ അല്ലയോ എന്നെനിക്കറിയില്ല. എന്തായാലും ഇതൊരു നല്ല കാര്യമായാണ് എനിക്ക് തോന്നുന്നത്,’രാഹുല്‍ പറഞ്ഞു.
കുടുംബങ്ങളില്‍ സ്ത്രീകള്‍ക്ക് അധികാരം നല്‍കണമെന്നും അവര്‍ക്ക് ദീര്‍ഘവീക്ഷണത്തോടെ സാമ്പത്തികകാര്യങ്ങളടക്കമുള്ളവ ചെയ്യാന്‍ കഴിയുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതിനാല്‍ താന്‍ സ്ത്രീകളെ ശാക്തീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. പുരുഷനും തന്റെ കടമ നിര്‍വഹിക്കാനുണ്ടെന്നും എന്നാല്‍ പുരുഷാധിപത്യത്തിന് താന്‍ എതിരാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Totally against patriarchy, women plan much more effectively for family: Rahul Gandhi