| Saturday, 19th September 2020, 10:10 pm

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത 101 ലക്ഷം കോടി: റിപ്പോര്‍ട്ട് പുറത്തുവിട്ട് ധനകാര്യമന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം സാമ്പത്തിക ബാധ്യത 101.3 ലക്ഷം കോടിയിലെത്തി. പൊതുകടം സംബന്ധിച്ച് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ജൂണ്‍ മാസം അവസാനത്തോടെ സാമ്പത്തിക ബാധ്യത 100 കോടി കടന്നതായി അറിയിച്ചിട്ടുള്ളത്.

2019 ജൂണില്‍ ഈ സാമ്പത്തിക ബാധ്യത 88.18 ലക്ഷം കോടിയാണ്. 2021 മാര്‍ച്ചില്‍ ഇത് 94.6 ലക്ഷം കോടിയായിരുന്നു. മൂന്ന് മാസങ്ങള്‍ക്കുള്ളിലാണ് സാമ്പത്തിക ബാധ്യത 100 ലക്ഷം കോടി കടന്നത്. ആകെ സാമ്പത്തികബാധ്യതയുടെ 91.1 ശതമാനം പൊതുകടങ്ങളാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരുമാകുകയാണ് എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ചയില്‍ വലിയ കുറവും രേഖപ്പെടുത്തിയിരുന്നു.

ഈ കണക്കുകളുടെയും നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ കടം ഇനിയും വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പൊതുകടങ്ങളും സാമ്പത്തിക ബാധ്യതയും കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വലിയ വീഴ്ച പറ്റിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്നാണ് ഇവര്‍ പറയുന്നു.

കൊവിഡ് വ്യാപനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ കടമെടുപ്പ് വലിയ തോതില്‍ കൂടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Total government liabilities rise to Rs 101.3 lakh crore: Financial Ministry report

We use cookies to give you the best possible experience. Learn more