ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം സാമ്പത്തിക ബാധ്യത 101.3 ലക്ഷം കോടിയിലെത്തി. പൊതുകടം സംബന്ധിച്ച് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ജൂണ്‍ മാസം അവസാനത്തോടെ സാമ്പത്തിക ബാധ്യത 100 കോടി കടന്നതായി അറിയിച്ചിട്ടുള്ളത്.
2019 ജൂണില്‍ ഈ സാമ്പത്തിക ബാധ്യത 88.18 ലക്ഷം കോടിയാണ്. 2021 മാര്‍ച്ചില്‍ ഇത് 94.6 ലക്ഷം കോടിയായിരുന്നു. മൂന്ന് മാസങ്ങള്‍ക്കുള്ളിലാണ് സാമ്പത്തിക ബാധ്യത 100 ലക്ഷം കോടി കടന്നത്. ആകെ സാമ്പത്തികബാധ്യതയുടെ 91.1 ശതമാനം പൊതുകടങ്ങളാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരുമാകുകയാണ് എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ചയില്‍ വലിയ കുറവും രേഖപ്പെടുത്തിയിരുന്നു.
ഈ കണക്കുകളുടെയും നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ കടം ഇനിയും വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പൊതുകടങ്ങളും സാമ്പത്തിക ബാധ്യതയും കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വലിയ വീഴ്ച പറ്റിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്നാണ് ഇവര്‍ പറയുന്നു.
കൊവിഡ് വ്യാപനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ കടമെടുപ്പ് വലിയ തോതില്‍ കൂടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക