|

കൊവിഡ് നിയന്ത്രണാതീതം; രാജ്യതലസ്ഥാനത്ത് സമ്പൂര്‍ണ കര്‍ഫ്യൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനം നിയന്ത്രണാതീതം ആയ സാഹചര്യത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി ദല്‍ഹി. തിങ്കളാഴ്ച  രാത്രി മുതല്‍ അടുത്ത തിങ്കള്‍ രാവിലെ വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്.

എല്ലാ സ്വകാര്യ ഓഫീസുകളും വര്‍ക് ഫ്രം ഹോം ആയിരിക്കുമെന്നും സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങളും മാത്രമേ തുറക്കുകയുള്ളൂവെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച, ദല്‍ഹിയില്‍ റെക്കോര്‍ഡ് കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 25,462 പുതിയ കേസുകളും 30 ശതമാനം പോസിറ്റീവ് നിരക്കുമാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. നേരത്തെ ദല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

അതേസമയം, രാജ്യത്ത് ഇന്നലെയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ മാത്രം 2,73,810പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.

ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിനകേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഇതോടെ, രാജ്യത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പത്തൊമ്പത് ലക്ഷം പിന്നിട്ടു. ആകെ 19,29,329 പേരാണ് ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Total Curfew In Delhi From Tonight Till Next Monday Morning

Latest Stories