| Saturday, 25th April 2020, 10:31 pm

ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 133 ആയി; ശനിയാഴ്ച 256 പേര്‍ക്ക് സ്ഥിരീകരിച്ചു, ആകെ 3071

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3071 ആയി. അഹമ്മദാബാദില്‍ മാത്രം ഇത് 2003 ആണ്. ശനിയാഴ്ച സംസ്ഥാനത്ത് 256 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പൊസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് ഗുജറാത്ത്. 13 ജില്ലകളിലായാണ് ശനിയാഴ്ച 256 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഹമ്മദാബാദില്‍ മാത്രം 182 കേസുകളാണ്.

അഹമ്മദാബാദ് കഴിഞ്ഞാല്‍ സൂറത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 34 കേസുകള്‍. വഡോദരയില്‍ ഏഴ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് ഇത് വരെ 133 പേരാണ് കൊവിഡ് രോഗത്താല്‍ മരിച്ചത്. ഇതില്‍ 86ല പേരും മരിച്ചത് അഹമ്മദാബാദിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more