ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3071 ആയി. അഹമ്മദാബാദില്‍ മാത്രം ഇത് 2003 ആണ്. ശനിയാഴ്ച സംസ്ഥാനത്ത് 256 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പൊസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് ഗുജറാത്ത്. 13 ജില്ലകളിലായാണ് ശനിയാഴ്ച 256 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഹമ്മദാബാദില്‍ മാത്രം 182 കേസുകളാണ്.