മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ കളക്ഷന്‍ നേടിയ സിനിമയായി മാറി ദ മാര്‍വല്‍സ്.
നോര്‍ത്ത് അമേരിക്കയില്‍ 80 മില്യണ്‍ ഡോളറും ആഗോളതലത്തില്‍ 197 മില്യണ്‍ ഡോളറും മാത്രമാണ് മാര്‍വല്‍സിന് ഇതുവരെ നേടാന്‍ സാധിച്ചത്.
സിനിമയുടെ ആകെ ബജറ്റ് 220 മില്യണ്‍ ഡോളറാണ്. നവംബര്‍ 10നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പ്രതിവാര ബോക്സ് ഓഫീസ് ചാര്‍ട്ടുകളില്‍ 11ാം സ്ഥാനത്തേക്ക് സിനിമ പിന്തള്ളപ്പെട്ടതായി ഡിസ്‌നി പറഞ്ഞു.
ആദ്യ വാരത്തില്‍ വെറും 47 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു ദ മാര്‍വല്‍സിന് നേടാന്‍ സാധിച്ചത്. മാര്‍വല്‍ സിനിമകളില്‍ മുമ്പ് ആദ്യ വാരത്തില്‍ ഏറ്റവും കുറവ് കളക്ഷന്‍ നേടിയ സിനിമ ‘ദി ഇന്‍ക്രെഡിബിള്‍ ഹള്‍ക്ക്’ ആയിരുന്നു.
ദ മാര്‍വല്‍സിന്റെ ആദ്യ വാരത്തിലെ കളക്ഷന്‍ ദി ഇന്‍ക്രെഡിബിള്‍ ഹള്‍ക്കിനേക്കാള്‍ കുറവായിരുന്നു. എന്തുകൊണ്ടാണ് ദ മാര്‍വല്‍സിന്റെ കളക്ഷനുകള്‍ ഇത്രയും മോശമാകുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ബോക്‌സ് ഓഫീസിലെ സൂപ്പര്‍ഹീറോ ചിത്രങ്ങളുടെ കളക്ഷന്‍ പ്രതീക്ഷിച്ച അത്രയും ഉയരാത്തത് സൂപ്പര്‍ഹീറോ ചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ താത്പര്യം കുറഞ്ഞതാണോ എന്ന ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.
Content Highlight: Total Collection Of The Marvels Movie