| Saturday, 17th April 2021, 11:20 pm

വാഹന പരിശോധനയുടെ പേരില്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു; കായംകുളം പൊലീസിനെതിരെ പരാതിയുമായി വൃക്കരോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: വാഹന പരിശോധനയുടെ പേരില്‍ ശാരീരികവും മാനസികവുമായി തന്നെ പൊലീസ് പീഡിപ്പിച്ചതായി വൃക്കരോഗിയുടെ പരാതി. കായംകുളം പൊലീസിനെതിരെയായി പെരിങ്ങാല സ്വദേശി മുഹമ്മദ് റാഫിയാണ് പരാതി നല്‍കിയത്.

സംഭവത്തില്‍ കായംകുളം സി.ഐയ്ക്കും മനുഷ്യാവകാശ കമ്മീഷനും എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു പൊലീസില്‍ നിന്ന് ദുരനുഭവം നേരിട്ടതെന്ന് റാഫി ആരോപിക്കുന്നു.

ഹെല്‍മറ്റ് ചെക്ക് ചെയ്യാന്‍ നിന്ന  പൊലീസുകാരോട് താന്‍ ഡയാലിസിസ് ചെയ്ത് വരികയാണെന്നും ഹെല്‍മറ്റിന്റെ വെയ്റ്റ് താങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്ന് റാഫി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

റാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം

കായംകുളം ട്രാഫിക് പൊലീസുകാരെ.. കൊറച്ചൊക്കെ മര്യാദ കാണിക്കണം..

ഇന്ന് ഞാന്‍. ഡയാലിസിസ് കഴിഞ്ഞു. ഇറങ്ങിയപ്പോള്‍ തന്നേ… തീരെ അവശനായിരുന്നു.
തലവേദനയും.. ഒക്കെ കൊണ്ടു. എത്രയും പെട്ടന്ന് വീട് പിടിക്കാം എന്ന് കരുതി.. സ്‌കൂട്ടര്‍ എടുത്തു.. വീട്ടിലേക്ക് പോയ വഴിയില്‍. ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ ബോയ്‌സ് സ്‌കൂളിന്റെ ഫ്രണ്ടില്‍ ഉള്ള റോഡില്‍ മറഞ്ഞു നിന്നുള്ള പോലീസ് ചെങ്കിങ്.. ഉണ്ടായിരുന്നു..

ഹെല്‍മെറ്റ് ഇല്ലാത്തത് കൊണ്ട് പോലീസ് കൈകാണിച്ചു. നിര്‍ത്തിച്ചു.. അത് അവരുടെ ജോലിയാണ്.. സമ്മതിക്കാം

അപ്പോള്‍ തന്നെ ഞാന്‍. അവരോട് പറഞ്ഞു സാറെ ഞാന്‍. ഡയാലിസിസ് കഴിഞ്ഞു. വരികയാണ്..എനിക്ക് ഇപ്പോള്‍ ഹെല്‍മെറ്റ് വെക്കാന്‍ പറ്റില്ല. ഹെല്‍മെറ്റിന്റെ വെയ്റ്റ് എനിക്ക്. താങ്ങാന്‍ പറ്റില്ല എന്നൊക്കെ.

അപ്പോള്‍ ഒരു. കോണ്‍സ്റ്റബിള്‍.. എനിക്ക് നേരെ. ചാടി കടിച്ചോണ്ട് വന്നിട്ട് പറഞ്ഞു വണ്ടി സൈഡിലേക്ക് ഒതുക്കി.വെക്കടാ എന്ന് പറഞ്ഞു വണ്ടി ഒതുക്കി വെപ്പിച്ചു…

നീ. സാറിനെ.. പോയി കണ്ട് പെറ്റി അടച്ചിട്ടു പോയാല്‍ മതിയെന്ന്.. പറഞ്ഞു

ഞാന്‍. Si. സാറിനോട്.. പോയി കാര്യം പറഞ്ഞു..
സര്‍ ഞാന്‍ ഡയാലിസിസ് കഴിഞ്ഞു വരികയാണ്. എനിക്ക് തീരെ വയ്യ നില്‍ക്കാന്‍ പോലും വയ്യ എന്നൊക്കെ. പറഞ്ഞു..

ഇവര്‍ ആരും എന്നെ വിടാന്‍. സമ്മതിക്കുന്നില്ല..

ഞാന്‍. ആ സാറിനോട്.. കോണ്‍സ്റ്റബിളിന്റെ പേര് എന്താണ് എന്ന്. ചോദിച്ചു..
അവര്‍ക്ക് അത് ഇഷ്ട്ടപെട്ടില്ല…

എന്നെ. അവിടെ പിടിച്ചു നിര്‍ത്തി…
അപ്പോഴേക്കും ഞാന്‍ ശരീരം കൊഴിഞ്ഞു. താഴെ വീണു…
അടിവയറില്‍ വേദന.. വന്നപ്പോള്‍. തീരെ പിടിച്ചു നില്‍ക്കാന്‍ പറ്റാതായി..

വോമിറ്റിംഗ് ചെയ്തു. വയ്യാതെ മണ്ണില്‍ കിടന്ന്. ഇഴഞ്ഞിട്ട് പോലും അവിടുള്ള. ഒരു പോലീസുകാരന്‍. പോലും. തിരിഞ്ഞു. നോക്കിയില്ല..അത് വഴി വന്ന എന്നെ. അറിയുന്ന രണ്ട് പിള്ളേര്‍.. ഞാന്‍. അവരെ കണ്ടില്ല. അപ്പോളേക്കും എന്റെ ബോധം പോയിരുന്നു.

അവര് എന്നെ താങ്ങി ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് വിട്ടു…

അവിടെ നിന്ന പല പോലീസ്‌കാര്‍ക്കും എന്നെ അറിയുന്നതാണ് എന്നിട്ടും പോലും ഒരു. മര്യാദ എന്നോട് അവര് കാണിച്ചില്ല

ഇത്രയും മനുഷ്യത്വം ഇല്ലത്ത ഈ. പോലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവിശ്യപെട്ടുകൊണ്ട്..
കായംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി കൊടുക്കാന്‍. തീരുമാനിച്ചു..

കായംകുളത്തെ പോലീസുകാരുടെ പ്രവര്‍ത്തികള്‍ ഇത് ആദ്യമായിട്ട് ഒന്നുമല്ല.

ഇതുമായി ബന്ധപ്പെട്ട് മറുപടി കിട്ടിയില്ലെങ്കില്‍ Sp ക്കും.
മനുഷ്യവകാശ. കമ്മീഷനും പരാതി കൊടുക്കാനാണ് തീരുമാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Tortured physically and mentally in the name of vehicle inspection; Kidney patient files complaint against Kayamkulam police

We use cookies to give you the best possible experience. Learn more