| Thursday, 30th June 2016, 2:55 pm

ഷോപ്പിങ് കീശകാലിയാക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുടുംബബജറ്റിനെ തന്നെ താളംതെറ്റിക്കുന്ന ഒന്നാണ് ഷോപ്പിങ്. കൃത്യമായ പ്ലാനിങ്ങ് ഇല്ലെങ്കില്‍ ഷോപ്പിങ് കീശകാലിയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഷോപ്പിങ്ങിനു മുമ്പ് ചില തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ പണം മാത്രമല്ല സമയവും ലാഭിക്കാം.

ഷോപ്പിങ്ങിനു മുമ്പ് ലിസ്റ്റ് തയ്യാറാക്കുക:
ഷോപ്പിങ്ങിനു പോകും മുമ്പു തന്നെ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. അനാവശ്യമായ സാധനങ്ങള്‍ വാങ്ങി പണം കളയുന്നത് തടയാന്‍ ഇതു സഹായിക്കും. അതും ഇതും നോക്കി സമയം പാഴാവുന്ന സാഹചര്യവും ഒഴിവാക്കാം.

ബജറ്റ് തയ്യാറാക്കാം

വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് നോക്കി ഒരു ഏകദേശ ബജറ്റ് തയ്യാറാക്കുക. അതിനുശേഷം ഒരു പരിധി നിശ്ചയിക്കുക. അതിനു മുകളില്‍ പോകില്ലെന്ന് ഉറപ്പിച്ചശേഷം ഷോപ്പിങ്ങിനു പോകാം.

പണംകൊണ്ട് ഷോപ്പ് ചെയ്യുക

ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാതെ പപണം നല്‍കി ഷോപ്പ് ചെയ്യുക. ക്രഡിറ്റ് കാര്‍ഡുകളും മറ്റും ആകുമ്പോള്‍ ബജറ്റിനു മുകളില്‍ പോകാന്‍ സാധ്യത ഏറെയാണ്.

ഒരു സമയപരിധി നിശ്ചയിക്കുക

കടകളില്‍ തഅതും ഇതും നോക്കി ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടി സമയം കളയരുത്. ഒരു മണിക്കൂര്‍ ഷോപ്പിങ്, അല്ലെങ്കില്‍ ഒന്നര മണിക്കൂര്‍ ഷോപ്പിങ് എന്നിങ്ങനെ ഒരു സമയം നിശ്ചയിക്കണം.

ഷോപ്പിങ്ങിന് പറ്റിയ സമയം തെരഞ്ഞെടുക്കുക:

നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള ടെന്‍ഷനിലോ മറ്റോ ആണെങ്കില്‍ ആ സമയത്ത് ഷോപ്പിങ്ങിന് പോകരുത്. കൂടാതെ മാളുകളും കടകളിലും വളരെ തിരക്കുള്ള അവസരങ്ങളളും ഷോപ്പിങ്ങിനായി തെരഞ്ഞെടുക്കരുത്.

നിങ്ങള്‍ ക്ഷീണിച്ചിരിക്കുന്ന സമയത്ത് ഷോപ്പിങ്ങിന് പോകരുത്

ഇത്തരം സമയത്ത് ഷോപ്പിങ്ങിന് പോയാല്‍ കൂആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള സാധ്യത കൂടുതലാണ്. ആവശ്യമുള്ളത് മറക്കാനുള്ള സാധ്യതയും ഉണ്ട്. കൂടാതെ വാങ്ങുന്ന വസ്തുക്കള്‍ ശ്രദ്ധിക്കാതെ വാങ്ങാനും ഇടയുണ്ട്.

എന്തെങ്കിലും തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഇത് എനിക്ക് ആവശ്യമുള്ളതാണോ എന്ന് സ്വയം ചോദിക്കുക.

സെയില്‍സിലുള്ളവരെ അന്ധമായി വിശ്വസിക്കരുത്.

നിങ്ങള്‍ക്ക് സാധനങ്ങള്‍ വില്‍ക്കാനാണ് അവര്‍ നില്‍ക്കുന്നത്. അതിനാല്‍ അവരെ അന്ധമായി വിശ്വസിക്കരുത്. നിങ്ങള്‍ക്കു യോജിച്ച ഐറ്റം മാത്രം തെരഞ്ഞെടുക്കുക.

We use cookies to give you the best possible experience. Learn more