2013 ലെ മികച്ച പത്ത് പുസ്തകങ്ങള്‍
Discourse
2013 ലെ മികച്ച പത്ത് പുസ്തകങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th January 2014, 5:26 pm

line

സുനില്‍ സി.ഇ- നിരൂപകന്‍line

sunil.1. ഉച്ചവെയിലും ഇളം നിലാവും(നോവല്‍)

രചയിതാവ്- രാജലക്ഷ്മി
പ്രസാധകര്‍- കറന്റ് ബുക്‌സ് തൃശൂര്‍

എന്തുകൊണ്ട്- എല്ലാ മനുഷ്യര്‍ക്കും ഇഷ്ടപ്പെട്ട കള്ളക്കളിയാണ് ജീവിതമെന്നും ആ കള്ളക്കളിയില്‍ ഏര്‍പ്പെടുമ്പോള്‍ ഏല്‍ക്കുന്ന പരിക്കുകകളെ എങ്ങനെ ചികിത്സിക്കണമെന്ന് വാദിക്കുന്നു നോവല്‍.

2. തഥാഗതം(കവിത)
രചയിതാവ്- സച്ചിദാനന്ദന്‍
പ്രസാധകര്‍- മാതൃഭൂമി

എന്തുകൊണ്ട്- ജീവിക്കുന്ന കാലത്തിന്റെ വയലന്‍സുകളെ ചെറുത്തു തോല്‍പ്പിക്കാന്‍ ശേഷിയുള്ള കവിതകള്‍. ദാര്‍ശനികവും മനശ്ശാസ്ത്രപരവുമായി ഇടപെടുന്ന ഒരു കവിയുടെ കയ്യൊപ്പുകള്‍.

3. ഒരു മുടന്തന്റെ സുവിശേഷം (കവിത)
രചയിതാവ്- കല്‍പ്പറ്റ നാരായണന്‍
പ്രസാധകര്‍- മാതൃഭൂമി
എന്തുകൊണ്ട്- കവിതയില്‍ അത്ഭുത സിംഫണികള്‍ സംഭവിപ്പിക്കുന്ന കവിതാ പുസ്തകമാണിത്. വാക്കുകള്‍ക്ക് രണ്ടിലധികം കണ്ണുകളുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന പുസ്തകം

4. നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിക്കുന്ന മണം(കവിത)രചയിതാവ്- വിഷ്ണുപ്രസാദ്
പ്രസാധകര്‍- ഡി.സി ബുക്‌സ്
എന്തുകൊണ്ട്- കവിതയിലെ ഒരു മഹാതാര്‍ക്കികന്റെ മാനുഷിക സംവാദങ്ങളാണ് ഈ കവിതാ പുസ്തകം. ഈ കവിതകള്‍ കവിതയുടെ പുതിയ കണ്‍സ്ട്രക്ഷന്‍ സൈറ്റാണ്.

5. മനുഷ്യരറിയാന്‍(ഫിലോസഫി)
രചയിതാവ്- മൈത്രേയന്‍
പ്രസാധകര്‍- ഡി.സി ബുക്ക്‌സ്
എന്തുകൊണ്ട്- ജീവിതത്തിന്റെ ദുര്‍ഗ്രഹതകളന്വേഷിക്കുന്ന ദര്‍ശനങ്ങളുടെ പുസ്തകം. ജീവിത്തിന്റെ തത്വശാസ്ത്രം പഠിപ്പിക്കുന്ന മൈത്രേയന്റെ മനുഷ്യമണമുള്ള ചിന്തകള്‍.

വിവര്‍ത്തനത്തിന്റെ കാര്യത്തില്‍ ബാലചന്ദ്രന്‍ അത്ഭുത പ്രവര്‍ത്തകനാണ്.

6. യൂറോപ് ആത്മചിഹ്നങ്ങള്‍(യാത്ര)
രചയിതാവ്-വി.ജി തമ്പി
പ്രസാധകര്‍- ഡി.സി ബുക്ക്‌സ്
എന്തുകൊണ്ട്- നമ്മുടെ ജ്ഞാനദാഹാവസ്ഥകളെ പരിചരിക്കുന്ന ചരിത്ര പ്രതിഷ്ഠിതമായ ആകാംഷയാണ് യൂറോപ്പ് ആത്മചിഹ്നങ്ങള്‍.

7. ലോക പ്രശസ്തരുടെ മിനിക്കഥകള്‍( പരിഭാഷ)
രചയിതാവ്- വൈക്കം മുരളി
പ്രസാധകര്‍-പാപ്പിയോണ്‍
എന്തുകൊണ്ട്- വൈക്കം മുരളിക്ക് വിവര്‍ത്തനം എന്നത് ഒന്നിലധികം കമ്പികളുള്ള സംഗീതോപകരണത്തിന്റെ ശ്രുതിലയം പോലെയാണ്.

[]8. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതാപരിഭാഷകള്‍( പരിഭാഷ)
രചയിതാവ്- ബാലചന്ദ്രന്‍ ചുള്ളിക്കാട്
പ്രസാധകര്‍- ഡി.സി ബുക്ക്‌സ്
എന്തുകൊണ്ട്- ഇത് അനുഭവപ്പഴമയുടെ ഗുപ്ത വിജ്ഞാനങ്ങളല്ല. ലോക എഴുത്തിന്റെ ബഹുജന മനശ്ശാസ്ത്രമാണ്. വിവര്‍ത്തനത്തിന്റെ കാര്യത്തില്‍ ബാലചന്ദ്രന്‍ അത്ഭുത പ്രവര്‍ത്തകനാണ്.

9. രണ്ട് എളേപ്പമാര്‍ (കഥകള്‍)
രചയിതാവ്- ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
പ്രസാധകര്‍- ഡി.സി ബുക്ക്‌സ്
എന്തുകൊണ്ട്- അനുഭവ സത്യങ്ങളുടെ ദിനമുഖങ്ങളാണ് ഈ കഥകള്‍. ജീവിതത്തിന്റെ പകിട്ടിളകിപ്പോകുമ്പോള്‍ അതിലേക്ക് ജൈവിക ലാവണ്യം കോരിയൊഴിക്കുന്ന ഒമ്പതു കഥകള്‍.

10. വാഗണ്‍യാത്ര
രചയിതാവ്- എന്‍. പ്രഭാകരന്‍
പ്രസാധകര്‍- ഡി.സി ബുക്ക്‌സ്
എന്തുകൊണ്ട്- നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതികള്‍ക്കെതിരെയുള്ള എതിരെഴുത്തുകളാണിത്. കഥ തര്‍ക്കുത്തരങ്ങളാകണമെന്ന് ആഗ്രഹിക്കുന്ന ഒരെഴുത്തുകാരന്റെ ഒറ്റയാള്‍ പോരാട്ടങ്ങള്‍.