| Saturday, 2nd March 2013, 4:09 pm

രാജീവ് പിളളയുടെ ആദ്യ തമിഴ് ചിത്രം ''തലൈവ''

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രശസ്ത മലയാള നടന്‍ രാജീവ് പിള്ളയുടെ ആദ്യ തമിഴ് ചിത്രം തലൈവ. അന്‍വര്‍, സിറ്റി ഓഫ് ഗോഡ്, തേജാഭായ് തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളത്തില്‍ തന്റേതായ ഇടം നേടിയ ഈ യുവ നടന്റെ തമിഴിലെ അരങ്ങേറ്റം കൂടിയാകും തലൈവ.[]

കോളിവുഡിന്റെ സ്വന്തം ഇളയദളപതി വിജയുടെ കൂടെ വെള്ളിത്തിര പങ്കിടാനാകുന്ന സന്തോഷത്തിലാണ് രാജീവ്. തുപ്പാക്കി യുടെ വിജയത്തിന് ശേഷം  വിജയും ബോളിവുഡ് നടി രാഗിണി നദ്‌വാനിയും ഒരുമിക്കുന്ന ചിത്രം കൂടിയാകും തലൈവ.

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രം  നല്ലൊരു പ്രണയകഥയാണ് പങ്കുവെക്കുന്നത്. ജി.വി പ്രകാശിന്റേതാണ് സംഗീതം. കൂടാതെ അമലാ പോള്‍,വിജയ് യേശുദാസ്, സത്യരാജ്, അഭിമന്യു സിങ്, സന്താന, സുരേഷ്, ഉദയ എന്നിവര്‍ക്ക് ഈ സിനിമയില്‍ പ്രധാന  വേഷങ്ങളാണ് ഉള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more