ന്യൂദല്‍ഹി: ഇന്ത്യയുമായുള്ള ബന്ധം ശക്തിപെടുത്തുന്നത് ബ്രിട്ടന്റെ വിദേശനയങ്ങളില്‍ പ്രധാനപെട്ടതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ജി-20 സമ്മേളനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയിലാണ് കാമറൂണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങള്‍ക്കും വിവിധ വിഷയങ്ങളില്‍ പരസ്പരം സഹകരിക്കാമെന്ന് പറഞ്ഞ കാമറൂണ്‍ മോദിയുടെ കാഴ്ചപാടുകള്‍ വളരെ പ്രചോദനപരമാണെന്നും പറഞ്ഞു. ഇതാദ്യമായാണ് പരസ്പരം ഇരുവരും കണ്ട് മുട്ടുന്നത്. നേരത്ത പൊതു തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം ആദ്യമായി മോദിയെ ആദ്യമായി ആശംസകള്‍ അറിയിച്ചിരുന്നത് ഡേവിഡ് കാമറൂണ്‍ ആയിരുന്നു.
ലോകത്തെ ഇരുപത് വന്‍ സാമ്പത്തിക ശക്തികളുടെ സമ്മേളനമായ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ന് രാവിലെയായിരുന്നു നരേന്ദ്രമോദി ബ്രിസ്‌ബെയ്‌നില്‍ എത്തിയിരുന്നത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിനിടെ സിഡ്‌നി, കാന്‍ബറ, മെല്‍ബണ്‍ എന്നീ നഗരങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. ഇതിനിടെ ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമൊത്ത് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. വരും ദിവസം മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ടുമായും ചര്‍ച്ച നടത്തുന്നുണ്ട്