| Thursday, 23rd August 2018, 10:31 am

2011 ലോകകപ്പ് ടീമിലെ ഇന്ത്യന്‍ താരത്തിന് ബുക്കികളുമായി അടുത്ത ബന്ധം; ഗുരുതര വെളിപ്പെടുത്തലുമായി വാതുവെയ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: 2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരങ്ങളിലൊരാള്‍ വാതുവെയ്പുകാരുമായി അടുത്ത ബന്ധമുള്ളയാളാണെന്ന വെളിപ്പെടുത്തലുമായി 2013 ഐ.പി.എല്‍ വാതുവെയ്പ് കേസ് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും വാതുവെയ്പ് കേസില്‍ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സംഘത്തിലെ ഓഫീസറുമായ ബി.ബി മിശ്ര ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2008-09 സീസണില്‍ നടന്ന ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ ബുക്കിയുമായി ടീമംഗം നടത്തിയ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ തന്റെ അന്വേഷണ പരിധിയില്‍പ്പെടാത്തതിനാലും സമയപരിമിതി മൂലവുമാണ് ഇതില്‍ കൂടുതല്‍ അന്വേഷണം നടക്കാതിരുന്നതെന്നും അദ്ദേഹം പറയുന്നു.

ALSO READ: ഇതുകൊണ്ടാണ് ഞാന്‍ യുവന്റസിലെത്തിയത്: റയല്‍ മാഡ്രിഡ് വിട്ടതിന്റെ കാരണം ഒടുവില്‍ വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് ബുക്കികളിലൊരാള്‍ തന്നോട് സംസാരിച്ചെന്നും തെളിവുകള്‍ തരാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നതായും മിശ്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം താരമാരായിരുന്നുവെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“2008-09 സീസണില്‍ ഇന്ത്യയില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. കളി തുടങ്ങുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പായിരുന്നു സംഭവം. ”

ALSO READ: ഞെട്ടിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍; പൃഥ്വി ഷായും ഹനുമ വിഹാരിയും ടെസ്റ്റ് ടീമില്‍

അതൊരു ഫോണ്‍ സംഭാഷണമായിരുന്നു. ബുക്കിയും കളിക്കാരനും തമ്മിലുള്ള സംഭാഷണമായിരുന്നു അത്. തനിക്ക് അന്വേഷിക്കാനുള്ള അധികാരമോ സമയമോ ഉണ്ടായിരുന്നെങ്കില്‍ സംശയമുള്ള കളിക്കാരന്റെയും ബുക്കിയുടെയും ശബ്ദ സാംപിളുകള്‍ പരിശോധിച്ച് അന്വേഷിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അതിന് ഒരുമാസം സമയമെടുക്കും.

കിട്ടിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി ബുക്കിയുമായി സംസാരിച്ചിരുന്നു. അയാള്‍ തെളിവ് തരാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പിന്മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്‍ വാതുവെയ്പ് കേസില്‍ ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍, ഗുരുനാഥ് മെയ്യപ്പന്‍, രാജ് കുന്ദ്ര, സുന്ദര്‍ രാമന്‍ എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങളായിരുന്നു മിശ്ര അന്വേഷിച്ചിരുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more