സ്മാര്‍ട്‌ഫോണുകള്‍ക്ക് മികച്ച കാലമായിരുന്നു 2013. മുന്‍നിരയിലേക്ക് നീങ്ങുന്നതിനായി ഭൂരിഭാഗം നിര്‍മ്മാതാക്കളും വ്യത്യസ്ത തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ക്ക് തുടക്കം കുറിച്ചതിനും കഴിഞ്ഞ വര്‍ഷം നമ്മള്‍ സാക്ഷിയായി.
മുഹമ്മദ് ഉവൈസ് ഹുസൈന്‍ കോയ
മൊഴിമാറ്റം/ വീണ ചിറക്കല്‍
[]സ്മാര്‍ട്‌ഫോണുകള്‍ക്ക് മികച്ച കാലമായിരുന്നു 2013. മുന്‍നിരയിലേക്ക് നീങ്ങുന്നതിനായി ഭൂരിഭാഗം നിര്‍മ്മാതാക്കളും വ്യത്യസ്ത തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ക്ക് തുടക്കം കുറിച്ചതിനും കഴിഞ്ഞ വര്‍ഷം നമ്മള്‍ സാക്ഷിയായി.
ചെറിയ അപ്‌ഗ്രേഡുകളോടെ തങ്ങളുടെ കഴിഞ്ഞ ജനറേഷനിലെ ഫ്‌ളാഗ്ഷിപ്പുകളെ ഇംപ്രൊവൈസ് ചെയ്യുന്ന സാധാരണ റൊട്ടീനുകള്‍ പിന്തുടരുന്ന സാംസങ് ആപ്പിള്‍ പോലുള്ള ഹെവി ഗണ്‍സും നമുക്കുണ്ടായിരുന്നു.
ഇവയോട് മത്സരിക്കാനും ഉപഭോക്താക്കളെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ആകര്‍ഷിക്കാനും ക്യാമറ ടെക്‌നോളജിയുടെ മികവുമായി നോക്കിയയും രംഗത്തെത്തിയ വര്‍ഷമായിരുന്നു കഴിഞ്ഞത്.
മറുവശത്ത് തങ്ങളുടെ പ്രതിസന്ധിയെ മറികടന്ന് നിലവാരം ഉയര്‍ത്താനും പുതിയ സ്മാര്‍ട്‌ഫോണ്‍ ബിസിനസിനോട് കിടപിടിക്കാനുമായി പുതിയ തന്ത്രവുമായി എച്ച്.ടി.സി വണ്ണുമായി എച്ച്.ടി.സിയും രംഗത്തെത്തി.
വാട്ടര്‍,ഡസ്റ്റ് റെസിസ്റ്റന്റ് ആയ ദൃഡമായ ഫോണുകളുടെ അവതരണത്തോടെ സോണി മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി. മൈക്രോമാക്‌സ്, ജിയോനീ, ക്‌സിയോമി പോലുള്ള റൈസിങ് മാനുഫാക്‌ച്ചേഴ്‌സിനും കഴിഞ്ഞത് മികച്ച വര്‍ഷമായിരുന്നു.
എന്നാല്‍ മറ്റുള്ളവയെയെല്ലാം അപേക്ഷിച്ച് 2013 ല്‍ അധികരിച്ച് നില്‍ക്കുന്ന ടോപ് 5 സ്മാര്‍ട്‌ഫോണുകളെയാണ് ഞങ്ങളിവിടെ പരിചയപ്പെടുത്തുന്നത്.
അതിനുമുമ്പ് ഒരു അര്‍ത്ഥത്തിലും ഈ പട്ടിക ഒരു റാങ്കിങ് സിസ്റ്റവുമായും ബന്ധമില്ലാത്തതാണെന്ന പ്രധാന കാര്യം വ്യക്തമാക്കുന്നു. ഓരോ ഡിവൈസിനും അതിന്റേതായ ഗുണമേന്‍മകളും പോരായ്മകളും ഉണ്ട്.
1)ഐഫോണ്‍ 5എസ്
മള്‍ട്ടി കളറിലുള്ള ഐഫോണ്‍ 5സിയുടെയും ഐഫോണ്‍ 5എസിന്റെയും അവതരണത്തോടെ ആപ്പിള്‍ വലിയ പ്രതീക്ഷയാണ് കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ക്കിടയില്‍ സൃഷ്ടിച്ചത്.
യഥാര്‍ത്ഥത്തില്‍ റിലീസിന് മുമ്പ് തന്നെ ഉപഭോക്താക്കളുടെ മനം കവര്‍ന്ന ഡിവൈസ് ആയിരുന്നു ഐഫോണ്‍ 5സി. എന്നിരുന്നാലും വിപണിയില്‍ അത് വലിയ തകര്‍ച്ചയാണ് നേരിട്ടത്.
പക്ഷേ പ്രധാനിയായ ഐഫോണ്‍ 5എസ് നിരവധി സവിശേഷതകള്‍ കൊണ്ടുവരികയും അത് ആപ്പിളിന്റെ പേരിനെ ഈ വര്‍ഷം ഉയര്‍ത്തുകയും ചെയ്തു.
ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിരിക്കുന്ന ക്വാഡ് കോര്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണിനെ താരതമ്യപ്പെടുത്തിയാല്‍ 64 ബിറ്റ് പ്രൊസസര്‍ സ്മാര്‍ട്‌ഫോണില്‍ ഉപയോഗിച്ച് ആദ്യ സ്മാര്‍ട്‌ഫോണ്‍ എന്ന വിശേഷണമുള്ള ഐ ഫോണ്‍ 5 എസിലെ ഡ്വല്‍ കോര്‍ പവര്‍ഫുള്‍ ആണ്.
സ്മാര്‍ട്‌ഫോണുകളില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ അവതരിപ്പിക്കുന്ന ആദ്യ കമ്പനിയൊന്നുമല്ല ആപ്പിള്‍. എന്നിരുന്നാലും ഫലപ്രദവും ഉപയോഗപ്രദവുമായ വഴിയിലൂടെ ഈ ടെക്‌നോളജിയെ ഉപഭോക്താക്കളിലേക്ക് എത്തിച്ചതിന്റെ ക്രെഡിറ്റ് ആപ്പിള്‍ സ്വന്തമാക്കുകയും ചെയ്തു.
2014 ആപ്പിളിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക വര്‍ഷമായിരിക്കും. സ്മാര്‍ട്‌ഫോണ്‍ വ്യവസായത്തെ ഭരിക്കാനുതകുന്ന സിങ്കിള്‍ ഡിവൈസ് എന്ന ആപ്പിളിന്റെ ഐഡിയ വരും വര്‍ഷത്തില്‍ മറ്റ് ഡിവൈസുകള്‍ക്കേല്‍ക്കുന്ന കനത്ത പ്രഹരമാകും.
അടുത്ത പേജില്‍ തുടരുന്നു
എല്ലാ തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് നോട്ട് ത്രീ വിപണിയിലെത്തിയത്. 3ജി.ബി റാം, 4കെ വീഡിയോ റെക്കോര്‍ഡിങ് എന്നീ സവിശേഷതകളോടെയുള്ള ആദ്യ സ്മാര്‍ട്‌ഫോണ്‍ എന്ന നിലക്ക് മറ്റെല്ലാ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളെയും താരതമ്യം ചെയ്താല്‍ എല്ലാ പ്രകടനത്താലും മറ്റെല്ലാ ഡിവൈസുകള്‍ക്കും പ്രഹരമേല്‍പ്പിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആണ് സാംസങ് അവതരിപ്പിച്ചത്.
2)സാംസങ് ഗാലക്‌സി നോട്ട് ത്രീ
2013 ല്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണാണ് സാംസങ് ഗാലക്‌സി എസ് ഫോര്‍. പക്ഷേ തുടക്കം മുതല്‍ക്കേ ഫോണുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു.
മറ്റെല്ലാ എസ് സീരീസുകളെയും പോലെ ബെസ്റ്റ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ എന്ന ടൈറ്റില്‍ നിലനിര്‍ത്താനും കാര്യങ്ങള്‍ ശരിയായ വഴിക്ക് നീങ്ങുന്നതിനും സാംസങ് ഏറെ ബുദ്ധിമുട്ടിയിരുന്നു.
പ്രതീക്ഷകള്‍ വാനോളം ഉയരത്തി ലായിരുന്നതിനാല്‍ ആപ്പിളിനെപ്പോലെ തന്നെ സാംസങ്ങും കണ്‍സ്യൂമര്‍ ബസ് ഉണ്ടാക്കിയെടുക്കുന്നതില്‍ തകര്‍ച്ച നേരിടാന്‍ തുടങ്ങി.
എല്ലാ തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് നോട്ട് ത്രീ വിപണിയിലെത്തിയത്. 3ജി.ബി റാം, 4കെ വീഡിയോ റെക്കോര്‍ഡിങ് എന്നീ സവിശേഷതകളോടെയുള്ള ആദ്യ സ്മാര്‍ട്‌ഫോണ്‍ എന്ന നിലക്ക് മറ്റെല്ലാ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളെയും താരതമ്യം ചെയ്താല്‍ എല്ലാ പ്രകടനത്താലും മറ്റെല്ലാ ഡിവൈസുകള്‍ക്കും പ്രഹരമേല്‍പ്പിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആണ് സാംസങ് അവതരിപ്പിച്ചത്.
പ്രതീക്ഷകള്‍ വാനോളം ഉയരത്തിലായിരുന്നതിനാല്‍ ആപ്പിളിനെപ്പോലെ തന്നെ സാംസങ്ങും കണ്‍സ്യൂമര്‍ ബസ്് ഉണ്ടാക്കിയെടുക്കുന്നതില്‍ തകര്‍ച്ച നേരിടാന്‍ തുടങ്ങി.
ദൈനംദിന ജീവിതത്തിലെ ടാസ്‌ക്കുകളില്‍ ഉപയോഗപ്രദമാകുന്ന സവിശേഷതകളുള്‍പ്പെടെയുള്ളവ മിക്ക ഗാലക്‌സി സ്മാര്‍ട്‌ഫോണുകളിലെയും സ്മൂത്ത് എക്‌സ്പീരിയന്‍സിനെ അശക്തമാക്കി.
2014ല്‍ തങ്ങളുടെ സവിശേഷതകള്‍ക്ക് സുസംഘടിത രൂപം നല്‍കാനും കാര്യപ്രാപ്തിയെ മെച്ചപ്പെടുത്താനും സാംസങ് ശ്രമിക്കേണ്ടതുണ്ട്. ഒപ്പം സമയത്തിന് ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുന്നതിനും സാംസങ് വരും വര്‍ഷം വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്.
3)നെക്‌സസ് ഫൈവ്
എല്‍.ജി ഗൂഗിള്‍ നെക്‌സസ് 5 മികച്ച ബഡ്ജറ്റ് ഓറിയന്റഡ് ഫ്‌ളാഗ്ഷിപ് സ്മാര്‍ട്‌ഫോണ്‍ എന്ന പ്രഖ്യാപനത്തോടെ അവതരിപ്പിച്ച വര്‍ഷമായിരുന്നു കഴിഞ്ഞത്.
ലാസ്റ്റ് ജനറേഷനിലെ ഫ്‌ളാഗ്ഷിപ് നെക്‌സസ് ഫോറിനെ അപേക്ഷിച്ച് ഈ ഡിവൈസിന്് ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്ത വര്‍ഷമായിരുന്നു കഴിഞ്ഞത്.
തുടക്കത്തില്‍ ക്യാമറ, ബാറ്ററി പ്രശ്‌നങ്ങള്‍ ഈ ഡിവൈസ് നേരിട്ടിരുന്നു. എന്നാല്‍ പിന്നീട് ക്യാമറ എക്‌സ്പീരിയന്‍സിനെ വര്‍ധിപ്പിക്കാനും ബാറ്ററി ലൈഫിനെ ഇംപ്രൂവ് ചെയ്യാനും നൂതന ആന്‍ഡ്രോയ്ഡ് ഫേംവെയറോടെ ഇമ്മീഡിയറ്റ് സോഫ്ട് വെയര്‍ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുകയും ചെയ്തു ഗൂഗിള്‍.
മിതമായ സ്‌റ്റോക്ക് കാരണം ഇപ്പോഴും ഈ ഡിവൈസ് വിപണിയില്‍ ലഭ്യമാകാന്‍ ബുദ്ധിമുട്ടാണ്. വിപണിയില്‍ മറ്റേത് ഫോണിനും ഇപ്പോഴുള്ളതിനേക്കാള്‍ ഡിമാന്‍ഡ് ആണ് നെക്‌സസ് 5നുള്ളത്.
ഗ്രേറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിനോട് കൂടിയ ഗൂഗിള്‍ നെക്‌സസ് 5ന് സ്മാര്‍ട്‌ഫോണുകള്‍ക്ക് കരിയര്‍ സ്ബസിഡിയില്ലാത്ത ഇന്ത്യയെ പോലുള്ള വിപണികളില്‍ മികച്ച പ്രകനം കാഴ്ച്ച വെക്കാനായി.
4) നോക്കിയ ലൂമിയ 1020
നോക്കിയ 808ല്‍ 40 എം.പി പ്യുവര്‍വ്യൂ ലെന്‍സ് അവതരിപ്പിച്ചുകൊണ്ട് നോക്കിയ പുറത്തിറക്കിയ സ്മാര്‍ട്‌ഫോണ്‍ ക്യാമറയാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഇന്നോവേറ്റീവ് ആയ സ്മാര്‍ട്‌ഫോണ്‍ ക്യാമറ ടെക്‌നോളജി.
വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലേക്ക് അത്തരത്തിലുള്ള ക്യാമറ പെര്‍ഫോമന്‍സ് എന്ന വാഗ്ദാനം അങ്ങനെ നോക്കിയ ലൂമിയയിലൂടെ നോക്കിയ വിജയകരമായി നടപ്പിലാവുകയും ചെയ്തു. മികച്ച ക്യാമറ കഴിവുകളോടെയുള്ള ഇത്തരത്തിലുള്ള മറ്റ് പല ക്യാമറ ഫോണുകളും നോക്കിയ അവതരിക്കുകയുണ്ടായി.
ക്യാമറ കാര്യശേഷിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നോക്കിയ ഏറെ പരിശ്രമിച്ചിരുന്നു. എങ്കിലും അവരുടെ ക്യാമറകള്‍ അങ്ങേയറ്റം വിശിഷ്ടമായിരുന്നു. പക്ഷേ മികച്ച ക്യാമറ എന്ന നേട്ടം വച്ചുകൊണ്ട് മാത്രം മറ്റ് ഫോണുകളുമായുള്ള മത്സരത്തില്‍ വിജയിക്കാനുള്ള പ്ലാറ്റ്‌ഫോം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ല.
ആന്‍ഡ്രോയ്ഡ് ഫോണുകളോടും ഐഫോണുകളോടും കിടപിടിച്ചു നില്‍ക്കാന്‍ വിന്‍ഡോസ് ഫോണ്‍ ഏറെ വികസിപ്പിക്കേണ്ടതുണ്ട്. കൂടാതെ അടുത്ത അപ്‌ഡേറ്റുകള്‍ തൊട്ട് യു.ഐ എലമെന്റ്‌സ് പ്രതിനിധീകരിക്കലിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
5)എച്ച്.ടി.സി വണ്‍
2013ലെ മോസ്റ്റ് പ്രീമിയം ഫീലിങ് ഹാന്‍ഡ്‌സെറ്റ് ആണ് എച്ച്.ടി.സി വണ്‍. വ്യത്യസ്തമായ ഡിസൈനിലാലും അടയാളങ്ങളാലും എച്ച്.ടി.സി വണ്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു.
ബെറ്റര്‍ ലോ ലൈറ്റ് പെര്‍ഫോമന്‍സ്് ലഭ്യമാക്കാന്‍ ക്യാമറയില്‍ വലിയ പിക്‌സെല്‍ സൈസുകള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ആദ്യ നിര്‍മ്മാതാവും എച്ച്.ടി.സി ആണ്. ഗ്രേറ്റ് പ്രമീയം ഫീലോടെ സ്മാര്‍ട്‌ഫോണ്‍ ഉല്‍പ്പാദിപ്പിച്ചതില്‍ പേരുകേട്ട ഏക കമ്പനിയുമാണ് എച്ച്.ടി.സി.
എച്ച്.ടി.സി വണ്ണിന്റെ വരവിനോടെ ഐഫോണിന്റെ നിഴലില്‍ നിന്ന് മുക്തമായി എച്ച്.ടി.സി വണ്‍. സ്മാര്‍ട്‌ഫോണ്‍ ഇന്‍ഡസ്ട്രിയിലെ നിരവധി വികസനത്തിന് സാക്ഷ്യം വഹിക്കുന്ന മറ്റൊരു വര്‍ഷമായിരിക്കും 2014.