2020ന് ശേഷം ഏറ്റവും ഇംപാക്റ്റ് ഉണ്ടാക്കിയത് ഇവരാണ്; ലിസ്റ്റില്‍ റൊണാള്‍ഡൊ ഇല്ല , മെസി മൂന്നാമത്
Football
2020ന് ശേഷം ഏറ്റവും ഇംപാക്റ്റ് ഉണ്ടാക്കിയത് ഇവരാണ്; ലിസ്റ്റില്‍ റൊണാള്‍ഡൊ ഇല്ല , മെസി മൂന്നാമത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th June 2022, 9:23 pm

കഴിഞ്ഞ രണ്ട് കൊല്ലത്തില്‍ ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കിയ കളിക്കാരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ ഇല്ല. ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റും ടീമിന് വേണ്ടി നല്‍കിയവരുടെ ലിസ്റ്റിലാണ് റോണൊക്ക് ഇടമില്ലാത്തത്.

ഗോള്‍+അസിസ്റ്റ് എന്ന മാനദണ്ഡത്തിലുണ്ടാക്കിയ ലിസ്റ്റില്‍ അഞ്ച് പേര് ആരൊക്കെയാണെന്ന് നോക്കാം. ലിസ്റ്റില്‍ അഞ്ചാമതുള്ളത് യുവതാരവമായ എര്‍ലിങ് ഹാളണ്ടാണ്.

5. എര്‍ലിങ് ഹാളണ്ട്

പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കളിക്കാനൊരുങ്ങുന്ന ഹാളണ്ട് കഴിഞ്ഞ രണ്ട് കൊല്ലത്തിനടിയില്‍ 111 ഗോളിനാണ് നേടിയതും വഴിയൊരുക്കിയത്. 89 മത്സരത്തില്‍ ഡോര്‍ട്ട്മുണ്ടിനായി ഇറങ്ങിയ ഹാളണ്ട് ബുണ്ടസ് ലിഗയില്‍ ഡോര്‍ട്ട്മുണ്ടിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്നു.

സിറ്റിയലേക്കെത്തുമ്പോള്‍ താരത്തിന് ഒരുപാട് പ്രതീക്ഷകളാണുള്ളത്. തന്റെ ഗെയിം അടുത്ത ലെവലില്‍ എത്തിക്കാനും, സിറ്റിയെ ചാമ്പ്യന്‍സ് ലീഗില്‍ മുന്നേറാനും താരം സഹായിക്കുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

4. കരീം ബെന്‍സിമ

റൊണാള്‍ഡൊക്ക് ശേഷം റയല്‍ മാഡ്രഡിന്റെ സൂപ്പര്‍താരമായി മാറിയ ബെന്‍സിമയാണ് ലിസ്റ്റില്‍ നാലാമതുള്ളത്. റയലിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച ബെന്‍സിമ കഴിഞ്ഞ രണ്ട് കൊല്ലത്തിനടയില്‍ 117 മത്സരത്തില്‍ നിന്നും 114 ഗോളിനാണ് വഴിയൊരുക്കിയത്.
റയലിനെ ചാമ്പ്യന്‍സ് ലീഗിലേക്ക നയിച്ച ബെന്‍സിമ ഈ സീസണില്‍ 44 ഗോളും 15 അസിസ്റ്റുമാണ് നേടിയത്.

3. ലയണല്‍ മെസി

ഈ സീസണില്‍ മോശം പ്രകടനമായിരുന്നു മെസി പി.എസ്.ജിക്ക് വേണ്ടി നടത്തിയത്. എന്നാല്‍ 2020ന് ശേഷം ഏറ്റവും കൂടുതല്‍ ഗോള്‍ ഇന്‍വോള്‍മെന്റ് നടത്തിയവരില്‍ മൂന്നാം സ്ഥാനത്താണ് മെസി. 107 കളിയില്‍ നിന്നും 116 ഗോളിനാണ് താരം പങ്കാളിയായത്.

17 വര്‍ഷത്തെ ബാഴ്‌സ കരിയര്‍ അവസാനിപ്പിച്ച മെസി പി.എസ്.ജിക്ക് വേണ്ടി ഈ സീസണില്‍ ആകെ 11 ഗോളും 15 അസിസ്റ്റും മാത്രമേ നടത്തിയിട്ടുള്ളു. തന്റെ കരിയറിലെ മോശം സീസണുകളിലൊന്നാണ് മെസിക്ക് പി.എസ്.ജിയിലെ ആദ്യ സീസണ്‍.

 

 

2. കിലിയന്‍ എംബാപെ

ഇന്ന് ലോകത്ത് ഏറ്റവും മൂല്യമേറിയ താരമായ കിലിയന്‍ എംബാപെയാണ് ഈ ലിസ്റ്റില്‍ രണ്ടാമതുള്ളത്. പി.എസ്.ജിക്കായി കഴിഞ്ഞ രണ്ട് കൊല്ലത്തിനടയില്‍ 146 ഗോളിനും അസിസ്റ്റിനുമാണ് താരം പങ്ക് വഹിച്ചത്.

പി.എസ്.ജിയുടെ നിലവിലെ സൂപ്പര്‍താരമായ എംബാപെ ഈ സീസണില്‍ ലീഗ് വണ്ണില്‍ 27 ഗോളും 17 അസിസ്റ്റുമായി മികച്ചുനിന്നു.

 

1. റോബര്‍ട്ട് ലെവന്‍ഡോസ്‌കി

ലിസ്റ്റില്‍ ഒന്നാമതുള്ളത് മറ്റാരുമല്ല, ബുണ്ടസ് ലീഗ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ എക്കാലത്തേയും മികച്ച സ്‌ട്രൈക്കറായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ്. 108 കളിയില്‍ നിന്നും 153 ഗോളിനാണ് താരം ഇന്‍വോള്‍വ് ആയത്. ബയേണിനായി കഴിഞ്ഞ എട്ട് കൊല്ലത്തിനടിയില്‍ എട്ട് ബുണ്ടസ് ലീഗ കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗും താരം നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ മാത്രം 35 ഗോളാണ് താരം അടിച്ചുകൂട്ടിയത്. എല്ലാ ആങ്കളില്‍ നിന്നും ഗോളടിക്കാന്‍ കെല്‍പ്പുള്ള താരമാണ് ലെവന്‍ഡോസ്‌കി. അടുത്ത സീസണില്‍ താരം ബയേണ്‍ വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlights: Top Five players of last two years in football