തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാമന്‍ റൊണാള്‍ഡോ തന്നെ; എംബാപ്പെയെ മറികടന്ന് വിരാട്! മെസി എത്രാമത്?
Sports News
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാമന്‍ റൊണാള്‍ഡോ തന്നെ; എംബാപ്പെയെ മറികടന്ന് വിരാട്! മെസി എത്രാമത്?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th August 2023, 11:07 am

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും മറ്റൊരു റെക്കോഡ് കൂടി തന്റെ പോര്‍ട്‌ഫോളിയോയിലേക്ക് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഏറ്റവുമധികം തുക സമ്പാദിക്കുന്ന താരങ്ങളുടെ പട്ടികയിലാണ് റൊണാള്‍ഡോ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ക്രിസ്റ്റി ഈ പട്ടികയില്‍ തന്റെ ഡോമിനേഷന്‍ തുടരുന്നത്.

നിരവധി ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡറായ ക്രിസ്റ്റിയാനോ ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെക്കുന്ന ഓരോ പോസ്റ്റില്‍ നിന്നും കോടികളാണ് സമ്പാദിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഷെഡ്യൂളിങ് ടൂളായ ഹോപ്പര്‍ എച്ച്.ക്യുവിന്റെ കണക്കുകള്‍ പ്രകാരം ഒരു ഒരു പോസ്റ്റില്‍ നിന്നും 3.234 ദശലക്ഷം ഡോളര്‍ (ഏകദേശം 26.76 കോടി രൂപ) ആണ് താരം സമ്പാദിക്കുന്നത്.

 

റൊണാള്‍ഡോയുടെ എക്കാലത്തേയും മികച്ച റൈവലും ലോകാമ്പ്യനുമായ ലയണല്‍ മെസിയാണ് പട്ടികയിലെ രണ്ടാമന്‍. ക്രിസ്റ്റ്യാനോയെ പോലെ വിവിധ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡറായ മെസി 2.597 മില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 21.49 കോടി രൂപയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്ന ഓരോ പോസ്റ്റില്‍ നിന്നും സ്വന്തമാക്കുന്നത്.

സെലിബ്രിറ്റികള്‍ ഡോമിനേറ്റ് ചെയ്യുന്ന ഈ പട്ടികയില്‍ ആദ്യ ഇരുപതില്‍ നാല് സ്‌പോര്‍ട്‌സ് താരങ്ങള്‍ മാത്രമാണുള്ളത്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോളര്‍മാരില്‍ ഒരാളും ലോകചാമ്പ്യനുമായ കിലിയന്‍ എംബാപ്പെയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ആദ്യ 20ല്‍ ഇടം നേടാന്‍ സാധിക്കാതെ പോയപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി 14ാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ്.

ഏറ്റവുമധികം താരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന ക്രിക്കറ്റര്‍, ഇന്‍സ്റ്റയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള ഇന്ത്യക്കാരന്‍, ഏഷ്യക്കാരന്‍ തുടങ്ങി നിരവധി റെക്കോഡുള്ള വിരാട് 1.384 മില്യണ്‍ ഡോളര്‍ (ഏകദേശം 11.15 കോടി) ആണ് ഇന്‍സ്റ്റയില്‍ പങ്കുവെക്കുന്ന ഓരോ പോസ്റ്റില്‍ നിന്നും സമ്പാദിക്കുന്നത്.

 

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ പട്ടികയില്‍ 19ാം സ്ഥാനത്താണ്. 1.141 മില്യണ്‍ ഡോളര്‍ (ഏകദേശം 9.44 കോടി) രൂപയാണ് നെയ്മറിന് ഓരോ പോസ്റ്റില്‍ നിന്നും ലഭിക്കുന്നത്. അതേസമയം 27ാം സ്ഥാനത്താണ് കിലിയന്‍ എംബാപ്പെ. ഏകദേശം 4.75 കോടി രൂപയാണ് എംബാപ്പെക്ക് ഓരോ പോസ്റ്റില്‍ നിന്നും ലഭിക്കുന്നത്.

ബാസ്‌ക്കറ്റ് ബോള്‍ ഗോട്ട് ലെബ്രോണ്‍ ജെയിംസ് പട്ടികയില്‍ എംബാപ്പെയേക്കാള്‍ മുകളിലാണ്. ലോസ് ആഞ്ചലസ് ലേക്കേഴ്‌സിന്റെ ഇതിഹാസവും എക്കാലത്തേയും മികച്ച പവര്‍ ഫോര്‍വേഡില്‍ ഒരാളുമായ ജെയിംസ് 851,000 ഡോളര്‍ (ഏകദേശം 7.04 കോടി) ആണ് ഓരോ പോസ്റ്റിലൂടെയും നേടുന്നത്.

 

ഇന്‍സ്റ്റഗ്രാമിലെ ടോപ് ഏണേഴ്‌സ്

1. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ: 3,234,000 ഡോളര്‍

2. ലയണല്‍ മെസ്സി: 2,597,000 ഡോളര്‍

3. സെലീന ഗോമസ്: 2,558,000 ഡോളര്‍

4. കൈലി ജെന്നര്‍: 2,386,000 ഡോളര്‍

5. ഡ്വെയ്ന്‍ ജോണ്‍സണ്‍ (ദി റോക്ക്): 2,326,000 ഡോളര്‍

6. കിം കര്‍ദാഷിയാന്‍: 2,176,000 ഡോളര്‍

8.ബിയോണ്‍സ് നോള്‍സ്: 1,889,000 ഡോളര്‍

9. ക്ലോ കര്‍ദാഷിയാന്‍: 1,866,000 ഡോളര്‍

10. ജസ്റ്റിന്‍ ബീബര്‍: 1,763,000 ഡോളര്‍

 

Content highlight: Top earners from Instagram