| Friday, 22nd May 2020, 5:26 pm

'സൂം സൈബര്‍ ഭീഷണി ഉയര്‍ത്തുന്നു'; കേന്ദ്രത്തിന്റെ പ്രതികരണം ആവശ്യപ്പെട്ട് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉചിതമായ നിയമനിര്‍മ്മാണം നടക്കുന്നതുവരെ ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങള്‍ക്കായി വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്ലിക്കേഷനായ സൂം ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രത്തില്‍ നിന്ന് പ്രതികരണം തേടി. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് നല്‍കി.

സൂം സ്വകാര്യതയ്ക്ക് ആശങ്ക ഉയര്‍ത്തുകയും സൂം ആപ്ലിക്കേഷന്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഉപയോക്താക്കളെ സൈബര്‍ ഭീഷണികള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നുവെന്നുമാണ് ഹരജിയില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദല്‍ഹി സ്വദേശിയായ ഹര്‍ഷ് ചഗ് ആണ് ഹരജി നല്‍കിയത്. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന്റെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് സമഗ്രമായ സാങ്കേതിക പഠനം നടത്തണമെന്നും ഹരജിയില്‍
ആവശ്യപ്പെടുന്നുണ്ട്.

സൂം അതിന്റെ ലക്ഷക്കണക്കിന് വരുന്ന ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നെന്നും വിവരങ്ങള്‍ ശേഖരിച്ച്‌വെക്കുന്നെന്നും ഹരജിയില്‍ പറയുന്നു.

ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും സൂമിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായും ഹരജിയില്‍ പറയുന്നുണ്ട്. ലോകത്തുള്ള പല സംഘടനകളും സുരക്ഷാ പ്രശ്‌നം ഉന്നയിച്ച സൂം നിരോധിച്ചതായും ഹരജിയില്‍ പറയുന്നു.

കൊവിഡ് 19 വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീഡിയോ കോളുകള്‍ ചെയ്യാന്‍ ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് സൂം.

സുരക്ഷയിലും സ്വകാര്യതയിലും സൂമിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് നേരത്തേയും ചര്‍ച്ചകളുണ്ടായിരുന്നു. 2019 ല്‍ മാക്ഒഎസ് സൂം യൂആര്‍എല്‍ വഴി മാക് വെബ്കാം പ്രവര്‍ത്തിപ്പിച്ചിരുന്നു.
നേരത്തെ സൂം ആപ്പ് ഉപയോഗിക്കുന്നതില്‍ നിന്ന് ഗൂഗിള്‍ തങ്ങളുടെ ജീവനക്കാരെ വിലക്കിയിരുന്നു.

We use cookies to give you the best possible experience. Learn more