ന്യൂദല്‍ഹി: സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ ടെലി കോം കമ്പനികള്‍ക്ക് 10 വര്‍ഷത്തെ സാവകാശം അനുവദിച്ച് സുപ്രീംകോടതി.
1.6 ലക്ഷം കോടി രൂപയോളം വരുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവാണ് സര്‍ക്കാരിലേക്ക് ടെലിക്കോം കമ്പനികള്‍ അടയ്ക്കാനുള്ളത്. കുടിശ്ശിക അടയ്ക്കാന്‍ 20 വര്‍ഷത്തെ സാവകാശം ആവശ്യപ്പെട്ടുകൊണ്ട് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. അടുത്ത വര്‍ഷം മാര്‍ച്ച് 31 നകം കുടിശ്ശികയുടെ 10 ശതമാനം അടയ്ക്കണം.
അവശേഷിക്കുന്ന തുകയുടെ ഒരുഭാഗം എല്ലാവര്‍ഷവും ഫെബ്രുവരി ഏഴിനകം നല്‍കണമെന്നും കുടിശ്ശിക അടയ്ക്കുന്നതില്‍ വീഴ്ചവരുത്താന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
തിരിച്ചടവില്‍ വീഴ്ചവരുത്തിയാല്‍ പിഴയും കോടതിയലക്ഷ്യനടപടികളും നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: Top Court Gives Telecom Firms 10 Years To Pay Dues, Contempt If Default