റിയാദ്: ഇസ്‌ലാമിക പണ്ഡിതനും ആക്ടിവിസ്റ്റുമായ ഷെയ്ക്ക് സഫര്‍ അല്‍ ഹവാലി സൗദിയില്‍ അറസ്റ്റില്‍. അഭിപ്രായഭിന്നത പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ സൗദി തുടര്‍ന്നുപോരുന്ന അടിച്ചമര്‍ത്തല്‍ നടപടിയുടെ ഭാഗമാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്.
സുന്നി ഇസ്‌ലാമിസ്റ്റ് പണ്ഡിതനാണ് അറസ്റ്റിലായ ഷെയ്ക്ക് സഫര്‍ അല്‍ ഹവാലി. സൗദി അറേബ്യയിലെ ഇസ്‌ലാമിക് സാഹ്‌വാ പരിഷ്‌കരണ സമരത്തിന്റെ മുന്‍നിരയിലുളള ആളുമാണ് ഇദ്ദേഹം.
Also Read:മതിയായ ഹോസ്റ്റല്‍ സൗകര്യമില്ല; പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തുന്നു
ഹവാലിയ്‌ക്കെതിരായ കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ സൗദി പുറത്തുവിട്ടിട്ടില്ല.
1990കളിലും ഹവാലിയെ ജയിലിലിട്ടിരുന്നു. കുവൈറ്റില്‍ നിന്നും ഇറാഖി സൈന്യത്തെ പുറത്താക്കാനുള്ള സൈനിക ഓപ്പറേഷനെ നയിക്കുന്ന യു.എസ് ട്രൂപ്പുകളുമായുള്ള സൗദിയുടെ ബന്ധത്തെ എതിര്‍ത്തതായിരുന്നു അറസ്റ്റിനു കാരണം.
1993ല്‍ അദ്ദേഹത്തെ പൊതുവേദിയില്‍ പ്രസംഗിക്കുന്നതില്‍ നിന്നും വിലക്കുകയും അദ്ദേഹത്തിന്റെ അക്കാദമിക് സ്ഥാനങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.
പ്രത്യേകിച്ച് കുറ്റമൊന്നും ചുമത്തിയിട്ടില്ലെങ്കിലും നിസ്സഹകരണമനോഭാവം ആളിക്കത്തിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചുവെന്ന ആരോപണമായിരുന്നു ഇവര്‍ക്കെതിരെ ഉണ്ടായിരുന്നത്. 1994ല്‍ അദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്‌തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
Also Read:മാധ്യമങ്ങളല്ല, അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്നയാളല്ല മുഖ്യമന്ത്രി; കെ.ടി ജലീല്‍
2017 ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി കിരീടാവകാശിയായി അധികാരമേറ്റതിനു പിന്നാലെ സൗദിയുടെ ഇമേജ് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് ഒട്ടേറെ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നിരുന്നു. കൂടാതെ ആക്ടിവിസ്റ്റുകളും സൗദി രാജകുടുംബത്തിലെ അംഗങ്ങളുമടക്കം പലരും അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തിരുന്നു. അഭിപ്രാഭിന്നതകളെ അടിച്ചമര്‍ത്താനുള്ള നീക്കമായാണ് അന്താരാഷ്ട്ര തലത്തില്‍ ഇത് വിലയിരുത്തപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയാണ് ഹവാലിയുടെ അറസ്റ്റെന്നാണ് സൂചന.