|

അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിര്‍മലാ സീതാരാമന്‍, സ്മൃതി ഇറാനി; അഞ്ചില്‍ അഞ്ചു നേടാന്‍ തന്ത്രം മെനഞ്ഞ് ബി.ജെ.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ബി.ജെ.പി. നേതൃത്വം.

കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള വന്‍നിരയാണ് തെരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങള്‍ മെനയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്നതായും വിവരമുണ്ട്.

ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിര്‍മലാ സീതാരാമന്‍, നരേന്ദ്ര സിംഗ് തോമര്‍, സ്മൃതി ഇറാനി, കിരണ്‍ റിജ്ജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് യോഗത്തിലെ പ്രധാന അജണ്ടയെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

പഞ്ചാബ് ഒഴികെയുള്ള ബാക്കി നാല് സംസ്ഥാനങ്ങളിലും ബി.ജെ.പി വലിയൊരു ശക്തി തന്നെയാണ്.

ഉത്തര്‍പ്രദേശിലാണ് ഇപ്പോള്‍ ബി.ജെ.പി കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനത്തെത്തിയതു മുതല്‍ക്കു തന്നെ ബി.ജെ.പിക്ക് ശക്തമായ വേരോട്ടമാണ് ഉള്ളത്. എന്നാല്‍ നിലവില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നത് ഉത്തര്‍പ്രദേശാണ്.

മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്നെയാണ് ബി.ജെ.പിയുടെ തീരുമാനമെങ്കിലും. യോഗിയുടെ ഭരണത്തില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Top BJP Leaders Discuss Preparations For Assembly Elections In 5 States In 2022