നിരവധി എസ്.യു.വികളാണ് ഈ വര്‍ഷം പുതുതായി പുറത്തിറങ്ങുന്നത്. 2015 മാര്‍ച്ച് വരെ മാര്‍ക്കറ്റില്‍ എസ്.യു.വികളുടെ സംഭാവന 9% ആണ്.
ഇന്ത്യയില്‍ ഇനി വരാനിരിക്കുന്ന എസ്.യു.വികളില്‍ രണ്ടെണ്ണം മാരുതി സുസുക്കിയുടേതാണ്. ഫോര്‍ഡ്, ഷെവര്‍ലെ, മഹീന്ദ്ര, ഹ്യൂണ്ടായി തുടങ്ങിയ കമ്പനികളുടെ എസ്.യു.വികളും വരാനുണ്ട്.
ഈ എസ്.യു.വികള്‍ മാര്‍ക്കറ്റിലെത്തും മുമ്പ് തന്നെ ഒരു എസ്.യു.വി സ്വന്തമാക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കായി 5 എസ്.യു.വികള്‍ പരിചയപ്പെടുത്താം. 12 ലക്ഷത്തില്‍ താഴെ മാത്രം വിലവരുന്നവ.
1. ഫോര്‍ഡ് ഇക്‌സ്‌പോര്‍ട്
ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്.യു.വിയായ ഫോര്‍ഡിന്റെ 3500-4500 യൂണിറ്റുകളാണ് ഒരുമാസം വില്‍ക്കപ്പെടുന്നത്. ഫോര്‍ഡ് ഇകോസ്‌പോര്‍ട്ടിന്റെ 3 എഞ്ചിന്‍ ഓപ്ഷനുകള്‍ മാര്‍ക്കറ്റിലുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ഇകോബൂസ്റ്റ് എന്നിവയാണ് ഇവ.
ഫെര്‍ഫോമന്‍സും മൈലേജും
1.5 ലിറ്റര്‍ പെട്രോള്‍- 110.46 ബി.എച്ച്.പിയും 140 എന്‍എം. ലിറ്ററിന് 15.8 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജും.
1.0 ലിറ്റര്‍ ഇക്കോബൂസ്‌റ്റ്- 123 ബി.എച്ച്.പി യും 170 എന്‍എം. ലിറ്ററിന് 18.88 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജ്
1.5 ലിറ്റര്‍ ഡീസല്‍- 89.75 ബി.എച്ച്.പി യും 204 എന്‍.എം. ലിറ്ററിന് 22.7 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജും.
വില: 6.75 ലക്ഷം-1-.24 ലക്ഷംരൂപ
2. റിനോള്‍ ഡസ്റ്റര്‍
പുതിയ ഫീച്ചറുകളുമായി ഡസ്റ്ററിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഒരു മാസം മുമ്പാണ് റിനോള്‍ട്ട് പുറത്തിറക്കിയത്. 3 എഞ്ചിന്‍ ഓപ്ഷനുമായി അപ്‌ഡേറ്റഡ് വേര്‍ഷന്‍ വന്നിരിക്കുന്നത്.
1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍(84ബി.എച്ച്.പി), 1.5 ലിറ്റര്‍ ഡീസല്‍(108 ബി.എച്ച്.പി) എന്നിവയാണിവ.
പെര്‍ഫോമെന്‍സും മൈലേജും
1.6 ലിറ്റര്‍ പെട്രോള്‍:103 ബി.എച്ച്.പി &148 എന്‍.എം. 13.06 കിലോമീറ്റര്‍ മൈലേജ്.
1.5 ലിറ്റര്‍ ഡീസല്‍: 84 ബി.എച്ച്.പി &200 എന്‍.എം. 19.87 കിലോമീറ്റര്‍ മൈലേജ്.
1.5 ലിറ്റര്‍ ഡീസല്‍: 108 ബി.എച്ച്.പി &245 എന്‍.എം. 19.64 കിലോമീറ്റര്‍ മൈലേജ്.
വില: 8.30ലക്ഷം -13.54 ലക്ഷം
3. മഹീന്ദ്ര സ്‌കോര്‍പിയോ
എസ്.യു.വി വാങ്ങുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് 2002ല്‍ പുറത്തിറങ്ങിയ സ്‌കോര്‍പിയോ. 2006ല്‍ പുതിയ എഞ്ചിനോടെയും 2008ല്‍ ചെറിയ ചില മുഖം മിനുക്കലോടെയും സ്‌കോര്‍പിയോ രംഗത്തെത്തി. 2014 സെപ്റ്റംബറില്‍ പുതിയ ഫീച്ചറുകളുമായി മഹീന്ദ്ര സ്‌കോര്‍പിയോ പുറത്തിറങ്ങി. ഈ പുതുപുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോയുടെ 4500 മുതല്‍ 5000 യൂണിറ്റുകള്‍ വരെയാണ് ഒരു മാസം വിറ്റഴിയുന്നത്.
പെര്‍ഫോമെന്‍സും മൈലേജും
2.2 ലിറ്റര്‍ ഡീസല്‍: 75 ബി.എച്ച്.പിയും 200 എന്‍.എം. 15.4 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജും.
2.5 ലിറ്റര്‍ ഡീസല്‍: 125 ബി.എച്ച്.പിയും 280 എന്‍.എം. 15 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജും.
വില: 8.70 ലക്ഷം-13.47ലക്ഷം രൂപ
4. മഹീന്ദ്ര താര്‍
2.5 ലിറ്റര്‍ ഡീസല്‍, 2.6 ലിറ്റര്‍ ഡീസല്‍ എന്നീ രണ്ട് ഓപ്ഷനുകളുണ്ട് താറിന്.
പെര്‍ഫോമെന്‍സും മൈലേജും
2.5 ലിറ്റര്‍ ഡീസല്‍: 105 ബി.എച്ച്.പിയും 247 എന്‍.എം. 16.5 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജും.
2.6 ലിറ്റര്‍ ഡീസല്‍: 63 ബി.എച്ച്.പിയും 182.5 എന്‍.എം. 18.06 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജും.
വില: 5.04 ലക്ഷം – 7.74 ലക്ഷം രൂപ
5. ടാറ്റ സഫാരി സ്റ്റോം
ടാറ്റയുടെ ജനപ്രിയ എസ്.യു.വിയായ തിന് നിലവില്‍ 2.2 ലിറ്റര്‍ വാരികോര്‍ ഡീസല്‍ മോട്ടോറും 4×2 വും 4×4 ഓപ്ഷനുകളുമുണ്ട്.
പെര്‍ഫോമെന്‍സും മൈലേജും
2.2 ലിറ്റര്‍ ഡീസല്‍: 138 ബി.എച്ച്.പിയും 320 എന്‍.എം. 13.2 കിലോമീറ്റര്‍/ലിറ്റര്‍
വില: 11.60 ലക്ഷം-14.34 ലക്ഷം രൂപ