| Friday, 24th December 2021, 12:04 am

ഇവര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയുടെ പേടിസ്വപ്‌നം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ആയുധമാണ് ബൗളര്‍മാര്‍. സ്പിന്നര്‍മാരും പേസര്‍മാരുമടങ്ങുന്ന ഇന്ത്യന്‍ ബൗളിംഗ് നിര ഏതൊരു ടീമിന്റെയും പ്രതിരോധം തകര്‍ക്കാന്‍ പര്യാപ്തമാണ്.

ഈ മാസം 26ാം തീയ്യതി ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ആരാധകര്‍ ഒരുപാട് പ്രതീക്ഷ വെക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര എന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ സാധിക്കുകയുള്ളു.

ഇന്ത്യ-ദക്ഷിണാഫിക്ക പരമ്പര തുടങ്ങാനിരിക്കെ ഇപ്പോഴുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൂടുതല്‍ വിക്കറ്റുകള്‍ നേടിയ 5 ബൗളര്‍മാരെ പരിചയപ്പെടാം.

1.ആര്‍.അശ്വിന്‍

സ്വപ്നതുല്യമായ വര്‍ഷമാണ് അശ്വിന് 2021. ഈ വര്‍ഷം ഇതുവരെ കേവലം 8 കളികളില്‍ നിന്നും 52 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. നിലവിലെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ളതും അശ്വിന്‍ തന്നെയാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 10 മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 19.75 ശരാശരിയില്‍ 53 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് തവണയാണ് താരം 5 വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്. ഇതില്‍ ഒരു മത്സരത്തില്‍ 10 വിക്കറ്റ് നേട്ടവും കൈവരിച്ചിട്ടുണ്ട്.

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ 7 വിക്കറ്റുകള്‍ മാത്രമേ ഇതുവരെ അശ്വിന് നേടാന്‍ സാധിച്ചിട്ടുള്ളൂ. നിലവിലെ ഫോമില്‍ അശ്വിന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മത്സരം-10
വിക്കറ്റുകള്‍-53
ബെസ്റ്റ് ബൗളിംഗ് (ഇന്നിംഗ്സ്)-7/66
ബെസ്റ്റ് ബൗളിംഗ് (മാച്ച്)-12/98
ശരാശരി-19.75
അഞ്ച് വിക്കറ്റ്-5

2. മുഹമ്മദ് ഷമി

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പേസ് ബൗളിംഗില്‍ ഇന്ത്യന്‍ ടീമിന്റെ കുന്തമുനയായ മുഹമ്മദ് ഷമിയാണ് ഈ ലിസ്റ്റില്‍ രണ്ടാമത്. ഇന്ത്യന്‍ മണ്ണിലായാലും വിദേശ പര്യടനത്തിലായാലും ഇന്ത്യയുടെ വിശ്വസ്തനായ ബൗളറാണ് ഷമി

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 8 മത്സരങ്ങള്‍ കളിച്ച ഷമി 21 ശരാശരിയില്‍ 34 വിക്കറ്റുകള്‍ തന്റെ പേരിലാക്കിയിട്ടുണ്ട്. രണ്ട് തവണയാണ് ഷമി 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

5 മത്സരങ്ങളില്‍ നിന്നും 21 വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കന്‍ മണ്ണിലും മോശമല്ലാത്ത പ്രകടനമാണ് ഷമി നടത്തിയിട്ടുള്ളത്.

മത്സരം-8
വിക്കറ്റുകള്‍-34
ബെസ്റ്റ് ബൗളിംഗ് (ഇന്നിംഗ്സ്)-5/28
ബെസ്റ്റ് ബൗളിംഗ് (മാച്ച്)-6/74
ശരാശരി-20.91
അഞ്ച് വിക്കറ്റ്-2

3. ഇഷാന്ത് ശര്‍മ

ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും അനുഭവസമ്പത്തുള്ള കളിക്കാരനാണ് ഇഷാന്ത് ശര്‍മ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ താരതമ്യേന മോശമല്ലാത്ത പ്രകടനമാണ് ഇഷാന്തിന്റേത്.

പ്രോട്ടീസിനെതിരെ 15 മത്സരങ്ങള്‍ കളിച്ച ഇഷാന്ത് ശര്‍മ 31 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഇതില്‍ 20 വിക്കറ്റുകളും നേടിയിട്ടുള്ളത് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വെച്ചാണ്.

മത്സരം-15
വിക്കറ്റുകള്‍-31
ബെസ്റ്റ് ബൗളിംഗ് (ഇന്നിംഗ്സ്)-4/79
ബെസ്റ്റ് ബൗളിംഗ് (മാച്ച്)-5/73
ശരാശരി-43.51
അഞ്ച് വിക്കറ്റ്-0

4.ഉമേഷ് യാദവ്

ഇപ്പോഴത്തെ ടീമില്‍ സ്ഥിരാംഗമല്ലെങ്കില്‍ പോലും ടെസ്റ്റില്‍ കഴിവ് തെളിയിച്ചിട്ടുള്ള ബൗളറാണ് ഉമേഷ് യാദവ്. ന്യൂ ബോളിലും ഓള്‍ഡ് ബോളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഉമേഷിന് സാധിക്കാറുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 4 മത്സരങ്ങളില്‍ നിന്നും 12.12 ശരാശരിയില്‍ 16 വിക്കറ്റുകള്‍ ഉമേഷ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ തട്ടകത്തില്‍ കളത്തിലിറങ്ങാന്‍ ഉമേഷിന് ഇതുവരെ സാധിച്ചിട്ടില്ല.

മത്സരം-4
വിക്കറ്റുകള്‍-16
ബെസ്റ്റ് ബൗളിംഗ് (ഇന്നിംഗ്സ്)-3/9
ബെസ്റ്റ് ബൗളിംഗ് (മാച്ച്)-6 /59
ശരാശരി-12.12
അഞ്ച് വിക്കറ്റ്-0

5.ജസ്പ്രീത് ബുംറ

ഇന്ത്യന്‍ പേസ് ബൗളിങ്ങിന്റെ സൂപ്പര്‍താരമെന്ന് വിഷേശിപ്പിക്കാവുന്ന ജസ്പ്രീത് ബുംറയാണ് ഈ ലിസ്റ്റിലെ അഞ്ചാമന്‍. ദക്ഷിണാഫ്രിക്കയില്‍ താരത്തിന്റെ ആദ്യ പര്യടനമായിരിക്കും 26ന് ആരംഭിക്കുന്നത്. അതിവേഗതയില്‍ പന്തെറിയുന്നതിനോടൊപ്പം മികച്ച ലെംഗ്ത് കീപ് ചെയ്യാനും ബുംറക്ക് സാധിക്കാറുണ്ട്. ടോ ക്രഷിംഗ് യോര്‍ക്കറുകളാണ് ബുംറയുടെ പ്രത്യേകത.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം തട്ടകത്തില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച ബുംറ 25.21 ശരാശരിയില്‍ 14 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഒരു തവണയാണ് താരം 5 വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്.

മത്സരം-3
വിക്കറ്റുകള്‍-14
ബെസ്റ്റ് ബൗളിംഗ് (ഇന്നിംഗ്സ്)-5/54
ബെസ്റ്റ് ബൗളിംഗ് (മാച്ച്)-7/111
ശരാശരി-25.21
അഞ്ച് വിക്കറ്റ്-1

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Top 5 Indian wicket takers vs SA in current squad

We use cookies to give you the best possible experience. Learn more