ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഇന്‍സ്റ്റഗ്രാം. ലോകമൊന്നാകെ 1.4 ബില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വലിയ അഡ്വര്‍ടൈസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് ടൂള്‍ കൂടിയാണ് ഇന്‍സ്റ്റഗ്രാം.
ഇന്‍സ്റ്റഗ്രാമിലെ സെലിബ്രിറ്റികളെ ഉപയോഗിച്ചും ഇത്തരത്തില്‍ മാര്‍ക്കറ്റിങ് നടക്കുന്നുണ്ട്. ഏറ്റവുമധികം ഫാന്‍ ഫോളോയിങ് ഉള്ള താരങ്ങളെ ഉപയോഗിച്ച് ടോപ് ബ്രാന്‍ഡുകളെല്ലാം തന്നെ തങ്ങളുടെ ബ്രാന്‍ഡ് പ്രൊമോഷന്‍ നടത്തുന്നുണ്ട്.
ഇത്തരത്തില്‍ പ്രൊമോഷന്‍ നടത്തുമ്പോള്‍ ഓരോ പോസ്റ്റിനും ഇവര്‍ നേടുന്നത് കോടികളാണ്. ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും കോടികള്‍ കൊയ്യുന്ന അഞ്ച് സെലിബ്രിറ്റികള്‍ ആരെന്ന് നോക്കാം.
5. ദി റോക്ക് / ഡ്വെയ്ന്‍ ജോണ്‍സണ്‍
ഇന്‍സ്റ്റഗ്രാമിലെ ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിനും കോടികള്‍ വാരുന്ന ഹോളിവുഡ് സൂപ്പര്‍ താരവും മുന്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ / ഡബ്ല്യൂ.ഡബ്ല്യൂ.എഫ് ചാമ്പ്യനുമായിരുന്ന സൂപ്പര്‍ താരം ദി റോക്കാണ് ഇക്കൂട്ടത്തിലെ അഞ്ചാമന്‍. ഇന്‍സ്റ്റഗ്രാം അടക്കം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും ആക്ടീവായ റോക്കിന് 339 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റയിലുള്ളത്.
റോക്ക് പോസ്റ്റ് ചെയ്യുന്ന ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിനും 1,713,000 ഡോളറാണ് ലഭിക്കുന്നത്. അതായത് 14,02,70,889.30 ഇന്ത്യന്‍ രൂപ
4. സെലീന ഗോമസ്
അമേരിക്കന്‍ സിങ്ങറും ആക്ട്രസ്സുമായ സെലീന ഗോമസാണ് പട്ടികയില്‍ നാലാമതുള്ളത്. 2017ല്‍ ബില്‍ബോര്‍ഡ് വുമണ്‍ ഓഫ് ദി ഇയറായ തെരഞ്ഞെടുത്ത സെലീനക്ക് 348 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.
താരത്തിന്റെ ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റും 1,735,000 ഡോളര്‍ അഥവാ 14,20,68,046.00 രൂപയാണ് സെലീനക്ക് നേടിക്കൊടുക്കുന്നത്.
3. ലയണല്‍ മെസി
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയാണ് ഇക്കൂട്ടത്തിലെ മൂന്നാമന്‍. കോപ്പാ അമേരിക്കക്കും ഫൈനലിസീമക്കും ശേഷം 2022 ഖത്തര്‍ ലോകകപ്പ് ലക്ഷ്യം വെക്കുന്ന ഫുട്‌ബോള്‍ വിസാര്‍ഡിനെ 362 മില്യണ്‍ ആളുകളാണ് പിന്തുടരുന്നത്.
സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസിഡറായ മെസി പോസ്റ്റ് ചെയ്യുന്ന ഓരോ സ്‌പോണ്‍സേര്‍ഡ് കണ്ടന്റും മെസിക്ക് നേടിക്കൊടുക്കുന്നത് 1,777,000 ഡോളറാണ്, അതായത് ഏകദേശം 14,54,44,073.70 ഇന്ത്യന്‍ രൂപ.
2. കൈലി ജെന്നര്‍
അമേരിക്കന്‍ സൂപ്പര്‍ മോഡലായ കൈലി ജെന്നറാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള വനിത, ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന രണ്ടാമത് താരവും ജെന്നര്‍ തന്നെ. (370 മില്യണ്‍)
20 വയസില്‍ തന്നെ ഫോര്‍ബ്‌സിന്റെ ടോപ് ഹണ്‍ഡ്രഡ് സെലിബ്രിറ്റി ലിസ്റ്റില്‍ ഇടം പിടിച്ച ജെന്നര്‍, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ ഷൈനിങ് സ്റ്റാറായ കൈലി ജെന്നര്‍ ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിലൂടെയും നേടുന്നത് 1,835,000 ഡോളറാണ്. ഇന്നത്തെ നിരക്കില്‍ 15,01,91,263.50 രൂപ.
1. ക്രിസ്റ്റിയാനോ റൊണാള്‍ഡോ
ഇന്‍സ്റ്റഗ്രാമിലെ ഓരോ പോസ്റ്റില്‍ നിന്നും ഏറ്റവുമധികം സമ്പാദിക്കുന്നത് ഫുട്‌ബോള്‍ ഇതിഹാസവും പോര്‍ച്ചുഗലിന്റെ എക്കാലത്തേയും മികച്ച താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്.
മെസിയെ പോലെ തന്നെ നിരവധി ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസിഡറായ റൊണാള്‍ഡോയെയാണ് ഇന്‍സ്റ്റയില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്നതും. 484 മില്യണ്‍ ഫോളോവേഴ്‌സാണ് ക്രിസ്റ്റിക്കുള്ളത്.
ഫോളോവേഴ്‌സിന്റെ എണ്ണത്തിലെന്ന പോലെ സ്‌പോണ്‍സേര്‍ഡ് പോസ്റ്റില്‍ നിന്നും സമ്പാദിക്കുന്നതും റൊണാള്‍ഡോ തന്നെ. 23,970,000 ഡോളര്‍ അഥവാ, 19,62,14,824.50 രൂപയാണ് ഒരു പോസ്റ്റില്‍ നിന്നും റൊണോ നേടുന്നത്.
Content highlight: Top 5 Highest Earning Celebrities on Instagram