2021ന് തിരശീല വീഴുകയാണ്. കായികലോകത്ത്, പ്രത്യേകിച്ച് ഫുട്‌ബോള്‍ ലോകത്തില്‍ മറക്കാനാവാത്ത ഒട്ടനവധി സുപ്രധാന മുഹൂര്‍ത്തങ്ങളും ഈ വര്‍ഷം അരങ്ങേറിയിട്ടുണ്ട്. നിരവധി താരങ്ങളുടെ വാഴ്ചയ്ക്കും വീഴ്ചയ്ക്കും സാക്ഷിയായ 2021, ഒട്ടേറെ റെക്കോഡ് ബ്രേക്കിംഗ് പ്രകടനങ്ങള്‍ക്കും സാക്ഷിയായിരുന്നു.
2021ല്‍ ഫുട്‌ബോള്‍ ലോകത്തെ ആവേശത്തിലാഴ്ത്തിയ 5 നിമിഷങ്ങള്‍.
1. അര്‍ജന്റീനയുടെ കോപ്പ അമേരിക്ക വിജയം
ലോകത്തിലെ എല്ലാ അര്‍ജന്റീന ആരാധകരേയും സന്തോഷത്തില്‍ ആറാടിച്ച വര്‍ഷമായിരുന്നു 2021. വര്‍ഷങ്ങള്‍ നീണ്ട കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് മെസിയും സംഘവും അമേരിക്കന്‍ ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകിലെത്തിയ നിമിഷത്തിനായിരുന്നു 2021 സാക്ഷ്യം വഹിച്ചത്.
‘കളര്‍ ടി.വി വന്നതിന് ശേഷം നിന്റെ ടീമിന് ഏതെങ്കിലും കപ്പെടുത്തിട്ടുണ്ടോടാ’ എന്ന ബ്രസീല്‍ ഫാന്‍സിന്റെ പരിഹാസങ്ങള്‍ക്ക് മറുപടി കൂടിയായിരുന്നു അര്‍ജന്റീനയുടെ വിജയം. ബ്രസീലിനെ, അതും അവരുടെ തട്ടകത്തില്‍ വെച്ച് തന്നെ തോല്‍പിച്ചപ്പോള്‍ ആ വിജയത്തിന് മധുരമേറുകയും ചെയ്തിരുന്നു.
ഒരുപക്ഷേ, 2022 മെസിയുടെ അവസാന ലോകകപ്പാവാന്‍ സാധ്യത കല്‍പിക്കുമ്പോള്‍, അര്‍ജന്റീനയ്ക്ക് വേണ്ടി നേടിയ ഈ കോപ്പ കിരീടത്തിന് ഇരട്ടി മൂല്യമാണ് ആരാധകര്‍ കല്‍പിക്കുന്നത്.
2021ലെ ട്രാന്‍സ്ഫര്‍ ജാലകത്തില് തീ പിടിപ്പിച്ച കൈമാറ്റമായിരുന്നു ക്രിസ്റ്റ്യാനോയുടെത്. സ്വന്തം തട്ടകത്തിലേക്ക് മടങ്ങിയെത്തിയ തങ്ങളുടെ സ്വന്തം ‘ചുവന്ന ചെകുത്താന്’ ഓള്‍ഡ് ട്രാഫോഡിന്റെ മണ്ണില്‍ ആരാധകര്‍ നല്‍കിയത് ഒരൊന്നൊന്നര വരവേല്‍പ് തന്നെയായിരുന്നു.
12 വര്‍ഷത്തിന് ശേഷം, ലോകത്തിലെ എല്ലാ ഫുട്‌ബോള്‍ ആരാധകരെയും ആവേശത്തിന്റെ അലകടലിലാറാടിച്ച നിമിഷത്തിനായിരുന്നു 2021ല്‍ ഓള്‍ഡ് ട്രാഫോഡ് സാക്ഷിയായത്.
3. പാരിസിന്റെ മണ്ണിലിറങ്ങി സാക്ഷാല്‍ മിശിഹാ
ബാഴ്‌സ ആരാധകരുടെ ഹൃദയം തകര്‍ത്ത വര്‍ഷം കൂടിയായിരുന്നു 2021. 21 വര്‍ഷത്തെ ബാഴ്‌സയുടെ കുപ്പായത്തോട് വിട പറഞ്ഞ് പാരീസിലേക്ക് തട്ടകം മാറ്റിയ മെസിയുടെ ട്രാന്‍സ്ഫറും ഈ വര്‍ഷത്തെ മികച്ച നിമിഷങ്ങളിലൊന്നായിരുന്നു.
മെസിയുടെ വിടവാങ്ങലിന് പിന്നാലെ ബാഴ്‌സയുടെ തകര്‍ച്ചയും 2021ന്റെ കണ്ണീരായി. കടം മൂലം താരങ്ങളെ വിട്ട് നല്‍കേണ്ടി വന്നതും ലീഗില്‍ നിന്നുള്ള തരംതാഴ്ത്തലുമടക്കം ബാഴ്‌സയുടെ പതനത്തിനും 2021 സാക്ഷിയായി.
4. യൂറോപ്പിന്റെ നെറുകയില്‍ വിജയക്കൊടിനാട്ടി അസൂറികള്‍
2018 ലോകകപ്പിന് യോഗ്യത നേടാനാവത്തിന്റെ സകല സങ്കടവും തീര്‍ത്തായിരുന്നു ഇറ്റലി യൂറോപ്പിന്റെ നെറുകയിലെത്തിയത്. 2021 യൂറോകപ്പ് ഫൈനലില്‍ ഹാരി കെയിനിന്റെ ഇംഗ്ലീഷ് പടയെ മുട്ടുകുത്തിച്ചായിരുന്നു ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.
തങ്ങളുടെ പ്രതാപകാലം അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് യൂറോകപ്പ് ചാമ്പ്യന്‍മാരായത്. ലോകഫുട്‌ബോളില്‍ ഇറ്റലിയുടെ കാലം കഴിഞ്ഞെന്ന് വിധിയെഴുതിയവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു അസൂറികളുടെ യൂറോ വിജയം.
കോപ്പ വിജയത്തിനും പി.എസ്.ജിയിലെ മികച്ച പ്രകടനത്തിനും പിന്നാലെ ഏഴാം തവണയും മെസി ലോകത്തിലെ മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടതും 20212ലായിരുന്നു.
റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെയും ക്രിസ്റ്റിയാനോയെയും മറികടന്ന് ലോക ലോകഫുട്‌ബോളിന്റെ നെറുകയിലെത്തി താന്‍ തന്നെയാണ് ഗോട്ട് (Greatest Of All Time) എന്ന് മെസി അടിവരയിട്ടുറപ്പിച്ച വര്‍ഷം കൂടിയായിരുന്നു 2021.