| Tuesday, 18th September 2018, 6:54 pm

നിരോധിത നോട്ടുകള്‍ ഏറ്റവുമധികം മാറിയ സഹകരണ ബാങ്കുകളില്‍ നാലെണ്ണം ഗുജറാത്തില്‍; തലപ്പത്ത് ഉന്നത നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ട് നിരോധന സമയത്ത് പഴയ കറന്‍സി ഏറ്റവുമധികം മാറിയ സഹകരണ ബാങ്കുകളുടെ തലപ്പത്തെല്ലാം ഉള്ളത് രാജ്യത്തെ മുഖ്യ പാര്‍ട്ടികളുടെ നേതാക്കള്‍.

വിവരാവകാശ നിയമ പ്രകാരം സമ്പാദിച്ച രേഖയിലാണ് ഈ ബാങ്കുകളുടെ തലപ്പത്ത് ബി.ജെ.പി, കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന പാര്‍ട്ടികളുടെ നേതാക്കളാണ് എന്ന വിവരം ഉള്ളത്.


ALSO READ: നരേന്ദ്ര മോദി ജനങ്ങളുടെ പണം തേടുന്നു; 5രൂപ മുതല്‍ 1000 രൂപ വരെ സംഭാവന ചെയ്യാന്‍ സൗകര്യമൊരുക്കി നമോ ആപ്പ്; ശ്രമം “പാവം ഇമേജിന്”


ഏറ്റവുമധികം നിരോധിത കറന്‍സി വിനിമയം നടത്തിയ പത്ത് ബാങ്കുകളില്‍ നാലെണ്ണം ഗുജറാത്തിലാണ്. നാലെണ്ണം മഹാരാഷ്ട്രയിലും. ഒന്ന് ഹിമാചല്‍ പ്രദേശിലും മറ്റൊന്ന് കര്‍ണ്ണാടകയിലുമാണ്.

അഹമ്മദബാദ് ജില്ലാ സഹകരണ ബാങ്കാണ് ഏറ്റവുമധികം നിരോധിത കറന്‍സി വിനിമയം ചെയ്തതെന്ന കണക്കുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. 745.59 കോടിയാണ് അമിത് ഷാക്ക് ബന്ധമുള്ള ഈ ബാങ്ക് വിനിമയം ചെയ്തത്.


ALSO READ: മോദിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളുവുന്ന് ദിവ്യാ സ്പന്ദന; അമളി മനസ്സിലായപ്പോള്‍ കൈകഴുകി


തൊട്ടുപിന്നില്‍ രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കാണ്. 693.19 കോടി. ബി.ജെ.പി നേതാവ് ജയേഷ് ഭായീ വിത്തല്‍ ഭായ് റാഡാഡിയ ആണ് ഈ ബാങ്കിന്റെ ചെയര്‍മാന്‍.

എന്‍.സി.പി എം.എല്‍.എ രമേശ് തൊറാട്ട് തലവനായ പുനെ ജില്ലാ സഹകരണ ബാങ്കാണ് മൂന്നാം സ്ഥാനത്ത്. 551.62 കോടിയാണ് ഇവിടെ വിനിമയം നടന്ന കറന്‍സി.

We use cookies to give you the best possible experience. Learn more