| Monday, 28th December 2015, 12:31 pm

2016ല്‍ നിങ്ങള്‍ക്കു ജോലി ചെയ്യാന്‍ പറ്റിയ മികച്ച 10 ടെക്ക് കമ്പനികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിങ്ങള്‍ ഒരു ടെക്ക് കമ്പനിയില്‍ ജോലിചെയ്യുന്ന ആളാണോ?അല്ലെങ്കില്‍ ഇനി ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നവരാണോ?എങ്കില്‍ ഇതാ 2016ല്‍ ജോലി ചെയ്യാന്‍ പറ്റിയ മികച്ച 10 ടെക്ക് കമ്പനികളെ കുറിച്ചുള്ള ചില വിവരങ്ങള്‍

കമ്പനി റിവ്യൂ വെബ്‌സൈറ്റായ “ഗ്ലാസ്‌ഡോര്‍”ആണ് 2016 ല്‍ നിസ്സംശയം ജോലിചെയ്യാന്‍ പറ്റുന്ന ഈ കമ്പനികളുടെ ലിസ്റ്റ് തയ്യാറാക്കിയത്. സൈറ്റിനു ലഭിച്ച, കമ്പനികളിലെ തെഴിലാളികളുടെ അവലോകനങ്ങളും അഭിപ്രായങ്ങളും മാനിച്ചാണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്.

ലിസ്റ്റില്‍ എയര്‍ബിഎന്‍ബി എന്ന കമ്പനിയാണ് ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത്.  ലിസ്റ്റുപ്രകാരം ഫെയ്‌സ് ബുക്കിനും ഗൂഗിളിനും ആദ്യസ്ഥാനങ്ങളിലെത്താന്‍ കഴിഞ്ഞില്ല.

കമ്പനികളില്‍ 3ാമതായെത്തിയ, ഗൈഡ്വെയര്‍ എന്ന കാലിഫോര്‍ണിയന്‍ കമ്പനിയാണ് തൊഴിലാളികളുടെ മനസ് കീഴടക്കി ടെക്ക് കമ്പനികളില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 5ാമത് ഫെസ്ബുക്കും 6ാമത് ലിങ്കെടിനും എത്തിയ ലിസ്റ്റില്‍  8ാമതായി മാത്രമാണ് ഗൂഗിളിന് എത്താന്‍ കഴിഞ്ഞത്.

ഗ്ലാസ്‌ഡോറിന്റെ” ലിസ്റ്റ് പ്രകാരമുള്ള കമ്പനികള്‍ ഇവയാണ്

1. എയര്‍ബിഎന്‍ബി ഗ്ലാസ്‌ഡോറിന്റെ ലിസ്റ്റില്‍ ഒന്നാമതെത്തിയ കമ്പനിയുടെ റേറ്റിങ്ങ് 4.6ആണ്.
2. ഗൈഡ്വയര്‍ കമ്പനികളില്‍ 3ാമതായെത്തിയ ഈ കമ്പനിയുടെ റേറ്റിങ്ങ് 4.5
3. ഹബ്‌സ്‌പോട്ട് നാലാം റാങ്കിലുള്ള കമ്പനിയുടെ റേറ്റിങ്ങ് 4.4
4. ഫെയ്‌സ്ബുക്ക് അഞ്ചാം റാങ്കിലുള്ള കമ്പനിയുടെ റേറ്റിങ്ങ് 4.4
5. ലിങ്കടിന്‍ ആറാം റാങ്കിലുള്ള കമ്പനിയുടെ റേറ്റിങ്ങ് 4.4
6. ഗൂഗിള്‍ എട്ടാം റാങ്കിലുള്ള കമ്പനിയുടെ റേറ്റിങ്ങ് 4.4
7. സില്ലൊ 10ാം റാങ്കിലുള്ള കമ്പനിയുടെ റേറ്റിങ്ങ് 4.3
8. വേള്‍ഡ് വൈഡ് ടെക്‌നോളജി 12ാം റാങ്കിലുള്ള കമ്പനിയുടെ റേറ്റിങ്ങ് 4.3
9. മൈന്‍ഡ്‌ബോഡി 14ാം റാങ്കിലുള്ള കമ്പനിയുടെ റേറ്റിങ്ങ് 4.2
10. എക്‌സ്പീഡിയ 16ാം റാങ്കിലുള്ള കമ്പനിയുടെ റേറ്റിങ്ങ് 4.1

Latest Stories

We use cookies to give you the best possible experience. Learn more