നിയമവിരുദ്ധമായ രീതിയില്‍ നിലത്തിരുന്നുകൊണ്ടും പാലിക്കപ്പെടേണ്ട മര്യാദകള്‍ക്ക് വിരുദ്ധമായിട്ടുമാണ് ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേശീയഗാനമാലപിച്ചതെന്ന് റവല്യൂഷണറി യൂത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എന്‍ സഫീര്‍ എ.എസ്.പി മെറിന്‍ ജോസഫിന് നല്‍കിയ പരാതിയില്‍ പറയുന്നു.
തൃശൂര്‍: കേരളചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ വീടിനു മുന്നില്‍ ഇരുന്നുകൊണ്ട് ദേശീയഗാനമാലപിച്ച ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് റവല്യൂഷണറി യൂത്തിന്റെ പരാതി.
ഐ.എഫ്.എഫ്.കെയിലെ ദേശീയഗാനവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു കമലിന്റെ വീടിനു മുന്നിലെ പ്രതിഷേധം. നിയമവിരുദ്ധമായ രീതിയില്‍ നിലത്തിരുന്നുകൊണ്ടും പാലിക്കപ്പെടേണ്ട മര്യാദകള്‍ക്ക് വിരുദ്ധമായിട്ടുമാണ് ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേശീയഗാനമാലപിച്ചതെന്ന് റവല്യൂഷണറി യൂത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എന്‍ സഫീര്‍ എ.എസ്.പി മെറിന്‍ ജോസഫിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ദേശീയഗാനത്തെ അപമാനിക്കുന്ന രീതിയിലാണ് പ്രതിഷേധക്കാരുടെ ഭാഗത്തു നിന്നുണ്ടായ സമീപനം. ദേശീയഗാനം ആലപിക്കുന്നതിനും എവിടെയെല്ലാം ആലപിക്കാമെന്നും സമയക്രമം എന്നീ കൃത്യമായി പാലിക്കപ്പെടേണ്ട ഭാരണഘടനാ അനുശാസനങ്ങള്‍ക്ക് വിരുദ്ധമായാണ് ദേശീയഗാനം ആലപിച്ചത്. നിയമവിരുദ്ധമായ ഈ നടപടിക്ക് നേതൃത്വം നല്‍കിയവരുടേയും ദേശീയഗാനത്തോട് അനാദരവ് കാട്ടിയവരുടെയും പേരില്‍ കേസെടുത്ത് നടപടി കൈക്കൊള്ളമമെന്ന് റവല്യൂഷണറി യൂത്ത് ആവശ്യപ്പെട്ടു.
നേരത്തെ സംവിധായകന്‍ കമലിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനവുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞിരുന്നു. പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡില്‍ ഇരുന്ന് ദേശീയഗാനം പാടി പ്രതിഷേധിക്കുന്നതായി മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെ അടങ്ങിയ നൂറോളം വരുന്ന സംഘമാണ് കമലിന്റെ വീടിന് മുന്നില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളും ദേശീഗാനവും ചൊല്ലിയെത്തിയത്. അതേ സമയം തനിക്കെതിരായ യുവമോര്‍ച്ച പ്രതിഷേധം എന്തിനാണെന്ന് അറിയില്ലെന്നും ദേശീയഗാനത്തെ പ്രതിഷേധത്തിനായി ഉപയോഗിക്കുന്ന യുവമോര്‍ച്ചയാണ് ദേശീയഗാനത്തെ അപമാനിക്കുന്നതെന്നും കമല്‍ പ്രതികരിച്ചു.