|

ഹോളി ആഘോഷിച്ച് പ്യാലി; തൂഫാനി വീഡിയോ ഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിബിന്‍-റിന്‍ ദമ്പതിമാരുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്യാലിയിലെ രണ്ടാമത്തെ ഗാനം പുറത്ത്. തൂഫാനി എന്ന ഗാനം ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നത്. സച്ചിന്‍ വാര്യര്‍, അരുണ്‍ കാമത്ത്, പ്രീതി പിള്ള, ആതിര പിള്ള എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രീതി പിള്ളയുടെ വരികള്‍ക്ക് പ്രസാന്ത് പിള്ളയാണ് ഈണം നല്‍കിയത്. ജൂലൈ എട്ടിന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

അനാഥരായ പ്യാലിയുടെയും സഹോദരന്റേയും ജീവിതത്തിലൂടെയും അവര്‍ കടന്നു പോകുന്ന വെല്ലുവിളികളിലൂടെയുമാണ് ചിത്രം പോകുന്നത്. അഞ്ചു വയസുകാരി ബാര്‍ബി ശര്‍മയാണ് പ്യലിയായി എത്തിയത്. ബബിത- റിന്‍ ദമ്പതിമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. വേഫെറെര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിച്ചത്.

അന്തരിച്ച നടന്‍ എന്‍.എഫ്. വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രത്തിന്റെ നിര്‍മാണം. എന്‍. എഫ്. വര്‍ഗീസ് പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. സാഹോദര സ്നേഹമാണ് പ്യാലിയെന്ന ചിത്രത്തിന്റെ ഇതിവൃത്തം. കേന്ദ്രകഥാപാത്രത്തിന്റെ സഹോദരനായി ജോര്‍ജ് ജേക്കബാണ് അഭിനയിച്ചത്.

ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണണം നിര്‍വഹിച്ചത്. പ്രശാന്ത് പിള്ളയാണ് പ്യാലിയുടെ സംഗീത സംവിധായകന്‍.

Content Highlight: toofani song from pyali movie

Latest Stories