|

'രംഗ് ദേ ബസന്തി'യേക്കാള്‍ വെല്ലുവിളി നിറഞ്ഞ ചിത്രം; രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ 'തൂഫാന്‍' ചിത്രീകരണം ആരംഭിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രംഗ് ദേ ബസന്തി, ഡല്‍ഹി-6, ഭാഗ് മില്‍ഖാ ഭാഗ് തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായ രാകേഷ് ഓംപ്രാകാശ് മെഹ്‌റയുടെ പുതിയ സിനിമ ‘തൂഫാന്‍’ ചിത്രീകരണം ആരംഭിച്ചു. ഫര്‍ഹാന്‍ അക്തര്‍ നായകനാവുന്ന ചിത്രം ഒരു ബോക്‌സറുടെ കഥയാണ് പറയുന്നത്. ബോളിവുഡ് കണ്ട ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ബയോപികുകളിലൊന്നായ ‘ഭാഗ് മില്‍ഖാ ഭാഗി’ന് ശേഷം മെഹ്‌റയും ഫര്‍ഹാനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും തൂഫാനുണ്ട്.

തന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ് സ്റ്റോറിയാണ് ‘തൂഫാന്‍’ എന്നും ‘രംഗ് ദേ ബസന്തി’യേക്കാള്‍ വെല്ലുവെളിയാണ് തൂഫാന്‍ എന്നും രാകേഷ് ഓംപ്രകാശ് മെഹ്‌റ പറഞ്ഞിരുന്നു.

സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചതായി ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് മെഹ്‌റ അറിയിച്ചിരിക്കുന്നത്.

ചിത്രത്തിനായി കഴിഞ്ഞ കുറഞ്ഞു മാസങ്ങളായി കടുത്ത പരിശീലനത്തിലായിരുന്നു ഫര്‍ഹാന്‍ അക്തര്‍. നേരത്തെ ഭാഗ് മില്‍ഖാ ഭാഗിന് വേണ്ടിയും മികച്ച തയ്യാറെടുപ്പാണ് ഫര്‍ഹാന്‍ നടത്തിയിരുന്നത്.