| Wednesday, 18th May 2022, 12:40 pm

ഒരു കാലത്തും അയാളെ എതിര്‍ത്ത് നില്‍ക്കാന്‍ പോകരുത് സാ....ര്‍....; കെ.ജി.എഫിലെ തൂഫാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യ മുഴുവന്‍ തരംഗമായ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ യഷ് നായകനായ കെ.ജി.എഫ് ചാപ്റ്റര്‍ ടുവിലെ തൂഫാന്‍ ഗാനം പുറത്ത്. ടി സീരിസ് മലയാളം ചാനലിലാണ് ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ റിലീസ് ചെയ്തിരിക്കുന്നത്.

മോഹന്‍ കൃഷ്ണ, അന്‍വര്‍ സാദത്ത്, എം.ടി ശ്രുതികാന്ത്, വിപിന്‍ സേവ്യര്‍, പ്രകാശ് മഹാദേവന്‍, സന്തോഷ് വെങ്കി, ഐശ്വര്യ രംഗരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുധാംസുവിന്റെ വരികള്‍ക്ക് രവി ബസ്‌രൂറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്രീനിധി ഷെട്ടി നായികയായ ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്താണ് വില്ലനായി എത്തിയത്.

രവീണ ടണ്ടന്‍, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാര്‍, അയ്യപ്പ പി. ശര്‍മ, റാവു രമേഷ്, ഈശ്വരി റാവു, അര്‍ച്ചന ജോയിസ്, ടി.എസ്. നാഗാഭരണ, ശരണ്‍, അവിനാഷ്, ലക്കി ലക്ഷ്മണ്‍, വസിഷ്ഠ സിംഹ, ദിനേഷ് മംഗലാരെ, താരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കോക്കന്‍, ശ്രീനിവാസ് മൂര്‍ത്തി എന്നവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഇന്ത്യക്ക് പുറത്തേക്കും വലിയ വാണിജ്യവിജയം നേടിയിരുന്നു. റിലീസ് ചെയ്ത് 15 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 1000 കോടിയാണ് കെ.ജി.എഫ് ചാപ്റ്റര്‍ ടു നേടിയത്. സല്‍മാന്‍ ഖാന്‍ ചിത്രം ഭജ്രംഗി ഭായ്ജാന്റെ റെക്കോഡാണ് കെ.ജി.എഫ് തകര്‍ത്തത്. 100 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചത്.

കെ.ജി.എഫ്. ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്. സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് രണ്ട് ഭാഗങ്ങളാക്കാന്‍ തീരുമാനിച്ചത്. ഒന്നാം ഭാഗം വമ്പന്‍ വിജയം നേടിയതോടെ രണ്ടാം ഭാഗം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്.

Content Highlight: toofan song from kgf chapter 2 starring yash

We use cookies to give you the best possible experience. Learn more