national news
കേരളത്തിന് പിന്നാലെ പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ പുതുച്ചേരിയും; ഈ മാസം അവസാനം പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 02, 06:25 pm
Thursday, 2nd January 2020, 11:55 pm

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ച് പുതുച്ചേരി സര്‍ക്കാര്‍. കേരളം അവതരിപ്പിച്ച സമാനമായ പ്രമേയമായിരിക്കും പുതുച്ചേരിയിലും അവതരിപ്പിക്കുകയെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംസാരിച്ച് ഈ മാസം അവസാനം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് പി.ടി.ഐയോട് നാരായണ സ്വാമി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ചയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളാ നിയമസഭ പ്രമേയം പാസാക്കിയത്. നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടുണ്ട്.

പ്രമേയം പാസാക്കിയ കേരള നിയമസഭയ്ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റ് പാസാക്കിയ ബില്ലിനെതിരെ പ്രതികരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ലെന്നും പാര്‍ലമെന്റ് തയ്യാറാക്കിയ നിയമങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഭരണഘടനാ ബാധ്യത ഓരോ സംസ്ഥാനത്തിനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള നിയമസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നും രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.