| Saturday, 8th December 2018, 11:09 am

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് വീരവാദം പറയേണ്ട ആവശ്യമില്ല; രാഷ്ട്രീയമായി ഉപയോഗിച്ചതിനെതിരെ ഓപ്പറേഷനില്‍ പങ്കാളിയായ സൈനികന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ജിക്കല്‍ ട്രൈക്കിന്റെ പേരില്‍ സ്ഥിരമായി വീരവാദം പറയേണ്ടതിന്റെ ആവശ്യമില്ലെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഓപ്പറേഷനില്‍ പങ്കാളിയായ മുന്‍ സൈനിക ഓഫീസര്‍.

” അതിന്റെ പേരില്‍ ഒരുപാട് വീരവാദം പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ആ സൈനിക ഓപ്പറേഷന്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. നമ്മള്‍ അതു ചെയ്യേണ്ടതുമായിരുന്നു. എന്നാല്‍ ഇന്ന് അത് എത്രത്തോളം രാഷ്ട്രീയവത്കരിച്ചിരിക്കുന്നു, ഇത് ശരിയാണോ തെറ്റാണോയെന്ന് രാഷ്ട്രീയക്കാരോട് തന്നെയാണ് ചോദിക്കേണ്ടത്.” ലെഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡ പറഞ്ഞു. ചണ്ഡീഗഢില്‍ മിലറ്ററി ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

2016 സെപ്റ്റംബര്‍ 29ന് സര്‍ജിക്കല്‍ സെട്രൈക്ക് നടന്നുവെന്നവകാശപ്പെടുന്ന സമയത്ത് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറായിരുന്നു ഹൂഡ.

Also Read:കെ.സുരേന്ദ്രന്‍ ജയില്‍ മോചിതനായി; ജയിലിന് പുറത്ത് ബി.ജെ.പി പ്രവര്‍ത്തകരുടെ നാമജപം

19 ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവനെടുത്ത ഉറി തീവ്രവാദ ആക്രമണത്തിന് എതിരായായായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ഇതിനായുള്ള പദ്ധതി അംഗീകരിച്ചത് ലെഫ്റ്റനന്റ് ജനറല്‍ ഹൂഡയായിരുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വിജയത്തില്‍ തുടക്കത്തിലെ പുകഴ്ത്തലുകളും കൊട്ടിഘോഷിക്കലുകളും മനസിലാക്കാം. എന്നാല്‍ ഇത് പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്ന അനാവശ്യമാണെന്നും ഹൂഡ പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് രഹസ്യമായി വെച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്നും ഹൂഡ അഭിപ്രായപ്പെട്ടു.

Also Read:അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് പോള്‍ ഓഫ് എക്‌സിറ്റ് പോളും; കണക്കുകള്‍ ഇങ്ങനെ

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി പലതവണ ഉപയോഗിച്ചിരുന്നു. പല തെരഞ്ഞെടുപ്പു റാലികളിലും മോദിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് വീരവാദം പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more