| Thursday, 15th February 2024, 10:50 pm

റൊണാൾഡൊക്കെതിരെ കളിച്ചപ്പോഴുള്ള അനുഭവം അതായിരുന്നു; മുൻ വെയ്ൽസ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരിട്ടതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ മുന്‍ വെയ്ല്‍സ് താരം ടോണി പുലിസ്.

2008 സീസണില്‍ സ്റ്റോക്ക് സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിനിടയുള്ള സംഭവത്തെക്കുറിച്ച് ആയിരുന്നു മുന്‍ വെയ്ല്‍സ് താരം പറഞ്ഞത്. ടോക്ക്‌സ്പോര്‍ട്ടിലൂടെ പ്രതികരിക്കുകയായിരുന്നു ടോണി.

‘ആ കാലത്ത് ഞങ്ങള്‍ക്കെതിരെ കളിച്ച ഫോര്‍വേഡുകളെല്ലാം മികച്ച താരങ്ങള്‍ ആയിരുന്നു. ആ സമയങ്ങളില്‍ ഓള്‍ഡ് ട്രാഫോഡിലേക്ക് പോയത് ഞാന്‍ ഓര്‍ക്കുന്നു. ആ സമയത്ത് ടീം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

മത്സരത്തില്‍ ആദ്യപകുതി അവസാനിക്കുന്നതിന് ഏകദേശം പത്ത് മിനിട്ട് മുമ്പായി ഡീന്‍ വൈറ്റ്‌ഹെഡിന് ഒരു മികച്ച അവസരം ലഭിച്ചു എന്നാല്‍ അത് അവന്‍ നഷ്ടപ്പെടുത്തി. പെട്ടെന്ന് തന്നെ റൊണാള്‍ഡോയ്ക്ക് പന്ത് ലഭിക്കുകയും അവന്‍ ഫ്രീ കിക്ക് എടുക്കുകയും ചെയ്തു,’ ടോണി പുലിസ് പറഞ്ഞു.

മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വിജയിക്കുകയായിരുന്നു. ആ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം മൂന്ന് മത്സരങ്ങളില്‍ നിന്നും 18 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 236 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ റൊണാള്‍ഡോ 133 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം റൊണാള്‍ഡോ 2009ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ നസറില്‍ എത്തുന്നത്. സൗദി വമ്പന്‍മാരോടൊപ്പം മിന്നും ഫോമിലാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം കളിച്ചത്. ഈ സീസണില്‍ 25 ഗോളുകളും 11 അസിസ്റ്റുകളുമാണ് ഇതിനോടകം തന്നെ റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്.

സൗദി പ്രോ ലീഗില്‍ 19 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 15 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 46 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും.

Content Highlight: Tony Pulis talks about Cristaino Ronaldo

We use cookies to give you the best possible experience. Learn more