| Thursday, 18th July 2024, 8:48 am

ക്രിക്കറ്റായാലും ഫുട്‍ബോളായാലും ഇങ്ങേര് ഗ്രൗണ്ടിലിറങ്ങും! ലോകത്തെ വിസ്മയിപ്പിച്ച് 53കാരൻ

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനികകാലഘട്ടത്തതിൽ ക്രിക്കറ്റ് പല വന്‍കരകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ പല രാജ്യങ്ങളിലും ക്രിക്കറ്റ് വന്‍തോതില്‍ കളിക്കുന്നുണ്ട്.

ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളിലും ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യമായ ക്രൊയേഷ്യയുടെ ഒരു താരത്തിന്റെ രസകരമായ ഒരു സംഭവമാണ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്.

ക്രൊയേഷ്യയുടെ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറായി ഒരു ഫുട്‌ബോള്‍ ഗോള്‍ കീപ്പര്‍ ആണ് കളിക്കുന്നതെന്ന കൗതുകകരമായ വസ്തുതയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

കിവി ഫുട്‌ബോള്‍ ക്ലബ്ബ് മെല്‍വിന്‍ യുണൈറ്റഡിന്റെ ഗോള്‍ കീപ്പറായ ടോണി ഗോവോര്‍ക്കോയാണ് ക്രൊയേഷ്യയുടെ വിക്കറ്റിന് പിന്നില്‍ എത്തിയത്. 53 വയസ് പ്രായമാണ് ടോണിക്കുള്ളത്. ഇതിലൂടെ തന്റെ ഈ പ്രായത്തിലും സ്‌പോര്‍ട്‌സിനോടുള്ള ടോണിയുടെ അടങ്ങാത്ത ആവേശമാണ് കാണാന്‍ സാധിക്കുക.

2014 മുതല്‍ മെല്‍വില്ല യൂണൈറ്റഡിനൊപ്പം ഗോള്‍കീപ്പറായി കളിക്കുന്ന താരമാണ് ടോണി. ഇപ്പോള്‍ ക്രൊയേഷ്യയ്ക്ക് വേണ്ടി നാല് ടി-20 മത്സരങ്ങളിലാണ് താരം കളത്തില്‍ ഇറങ്ങിയത്. നിലവില്‍ 2026 ടി-20 ലോകകപ്പിനുള്ള യൂറോപ്പ്യന്‍ യോഗ്യത മത്സരങ്ങളിലാണ് ക്രൊയേഷ്യ കളിച്ചുകൊണ്ടിരിക്കുന്നത്.

ക്രിക്കറ്റിന് യൂറോപ്പ്യന്‍ വന്‍കരയില്‍ നിന്നും വേണ്ടത്ര പ്രാതിനിധ്യം ഇതുവരെ ഉണ്ടായിട്ടില്ല. യൂറോപ്പിൽ നിന്നും ഇംഗ്ലണ്ട്, സ്‌കോട്‌ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ് പോലുള്ള ടീമുകളാണ് ക്രിക്കറ്റിലെ ഐ.സി.സി മേജര്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുള്ളൂ. ഫുട്‌ബോളിന് ലഭിക്കുന്ന വന്‍തോതിലുള്ള പ്രചാരണമാണ് യൂറോപ്യന്‍ മേഖലകളില്‍ ക്രിക്കറ്റ് വളരാത്തതിന് കാരണം.

Content Highlight: Tony Govorko Playing Cricket and Football for Croatia

We use cookies to give you the best possible experience. Learn more