മുംബൈയിലെ റോഡില്‍ ടണ്‍ കണക്കിന് തക്കാളികള്‍, മണിക്കൂറുകളോളം ഗതാഗത തടസ്സം; വീഡിയോ
India
മുംബൈയിലെ റോഡില്‍ ടണ്‍ കണക്കിന് തക്കാളികള്‍, മണിക്കൂറുകളോളം ഗതാഗത തടസ്സം; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th July 2021, 4:02 pm

മുംബൈ: മുംബൈ മെട്രോപൊളിറ്റന്‍ ഏരിയയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിട്ടു.

20 ടണ്‍ തക്കാളിയുമായി വന്ന ട്രക്ക് മറിഞ്ഞതാണ് ഗതാഗതം തടസ്സപ്പെടാന്‍ കാരണമായത്. പിന്നീട് തടസ്സം നീക്കി ഗതാഗതം പുഃനസ്ഥാപിച്ചു. തക്കാളികള്‍ റോഡ് നിറയെ ചിതറിക്കിടക്കുകയായിരുന്നു.

ട്രക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രി

തക്കാളി നീക്കം ചെയ്യുന്നത് കാണാന്‍ ആളുകള്‍ എത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടിട്ടുണ്ട്.

സ്‌പെയിനിലെ ടൊമാറ്റിനോ ഉത്സവം പോലെ എന്നു പറഞ്ഞുകൊണ്ടാണ് ചിലര്‍ ഈ വീഡിയോ പങ്കുവെച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Watch: Tonnes Of Tomatoes Scattered On Mumbai Highway Stop Traffic