ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച താരങ്ങളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ടോണി ക്രൂസും. 2009ല്‍ റയല്‍ മാഡ്രിഡില്‍ അരങ്ങേറ്റം കുറിച്ച റൊണാള്‍ഡോ 2018ല്‍ ടീമില്‍ നിന്നും പടിയിറങ്ങുകയായിരുന്നു. നിലവില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം സൗദി ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് കളിക്കുന്നത്.
എന്നിരുന്നാലും ടോണി ക്രൂസ് ഈ സീസണിലും റയലിന് വേണ്ടി മികച്ച സംഭാവനകള്‍ ചെയ്താണ് ടീമില്‍ നിന്ന് പടിയിറങ്ങിയത്. ശേഷം അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് സംസാരിച്ചിരുന്നു. റൊണാള്‍ഡോയുടെ ഹാര്‍ഡ് വര്‍ക്കിനെയും ഡെഡിക്കേഷനെ പറ്റിയാണ് ടോണി സംസാരിച്ചത്.
‘ഞാന്‍ ടീമില്‍ പരിശീലനത്തിന് വരുന്ന സമയത്ത് ക്രിസ്റ്റ്യാനോ നേരത്തെ തന്നെ ഗ്രൗണ്ടില്‍ പരിശീലനം നടത്തുമായിരുന്നു. ഞാന്‍ ട്രെയിനിങ് അവസാനിപ്പിച്ച് പോകുന്ന സമയത്തും റൊണാള്‍ഡോ ട്രെയിനിങ് തുടരും. നമ്മള്‍ എല്ലാവരും കിരീടങ്ങള്‍ നേടാനും ഗോളുകള്‍ നേടാനും ആഗ്രഹിക്കുന്നവരാണ്.
പക്ഷെ റൊണാള്‍ഡോയെ സംബന്ധിച്ചിടത്തോളം അതൊരു അഡിക്ഷനാണ്. ഗോളുകള്‍ നേടുക എന്നത് റൊണാള്‍ഡോക്ക് പോസിറ്റീവ് ആയിട്ടുള്ള ഒരു അഡിക്ഷനാണ്. സൗദി അറേബ്യയിലും അത് തന്നെയാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്ന് പറയാന്‍ എനിക്ക് ധൈര്യമുണ്ട്,’ ടോണി ക്രൂസ് പറഞ്ഞു.
കഴിഞ്ഞ ചെവ്വാഴ്ച നടന്ന എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ റയാദിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. അല്‍ നസറിന് വേണ്ടി റൊണാള്‍ഡോയും സാദിയോ മാനെയും ഗോള്‍ നേടിയപ്പോള്‍ റോജര്‍ ഗുഡെസ് അല്‍ റയാന് വേണ്ടി ഗോള്‍ നേടി. തന്റെ ഫുട്‌ബോള്‍ കരിയറിലെ 904ാംഗോളായിരുന്നു റൊണാള്‍ഡോ നേടിയത്.
നിലവില്‍ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ബിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു സമനിലയും അടക്കം നാല് പോയിന്റോടെ നാലാം സ്ഥാനത്താണ് അല്‍ നസര്‍.
Content Highlight: Toni Kroos Talking About Cristiano Ronaldo