കോഴിക്കോട്: പുലിമുരുകന്‍ ഇറങ്ങി 25 ദിവസം കഴിഞ്ഞതിന് ശേഷമാണ് മോഹന്‍ലാല്‍ തന്റെ പ്രതിഫലം കൈപ്പറ്റിയതെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ലാല്‍ സാര്‍ 200 ദിവസം അഭിനയിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്‌തെന്നും മലയാളം ഇന്‍ഡസ്ട്രി തന്നെ ഓര്‍ക്കേണ്ട ഒരുകാര്യമാണിതെന്നും ടോമിച്ചന്‍ പറഞ്ഞു. രാമലീലയുടെ വിജയാഘോഷചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞുത്.
പുലിമുരുകന്‍ പുറത്തിറക്കാനായി ഏറെ സഹായിച്ചത് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമാണ്. ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങല്‍ക്ക് ശേഷമാണ് മോഹന്‍ലാലിന് പ്രതിഫലം നല്‍കുന്നത്. പുലിമുരുകന്റെ നിര്‍മ്മാണച്ചിലവ് പ്രതീക്ഷിച്ചതിലും മൂന്നിരട്ടിയായി. ഷൂട്ടിങ്ങ് നുറു ദിവസവും കഴിഞ്ഞ് മുന്നോട്ടു പോയപ്പോള്‍ എന്റെ തലക്ക് സുഖമില്ലേ എന്ന് വരെ ആളുകള്‍ ചോദിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് ചിത്രം പൂര്‍ത്തീകരിച്ചത്. 200 ദിവസം ലാല്‍ സാര്‍ ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തിനുവേണ്ടി സാമ്പത്തികമായി കൂടി സഹായിച്ചു. മലയാളം ഇന്റസ്ട്രി തന്നെ ഓര്‍ക്കേണ്ട കാര്യമാണിതെന്നും ടോമിച്ചന്‍ പറഞ്ഞു.
Read Also : ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്തു; ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍
രാമലീല എന്നൊരു സിനിമ റിലീസ് ചെയ്യാന്‍ വേണ്ടി കുറെ ഏറെ കഷ്ടപ്പെട്ടുവെന്നും ടോമിച്ചന്‍ പറഞ്ഞു. ദിലീപിന്റെ സിനിമയായതിനാല്‍ അത് എടുക്കാന്‍ തിയറ്റുകാര്‍ മടികാണിച്ചു. ജൂലൈ മാസത്തില്‍ റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു രാമലീല. എന്നാല്‍ ഈ സിനിമ ഒരു തിയറ്ററുകാരും കളിക്കില്ല എന്നുതീരുമാനിച്ചു. നമ്മളെ കാണുമ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. തിയറ്ററില്‍ പടം ഓടിക്കാം എന്നു പറയും . പിന്നെ പറയും ഞങ്ങള്‍ക്ക് ഡേറ്റ് ഇല്ല എന്ന്. ഏറെ ബുദ്ധിമുട്ടിയാണ് ഓരോ സിനിമയും ചെയ്യുന്നത്. സിനിമ നല്ലതാണെന്നും എനിക്കറിയാം. നല്ല സിനിമയാണെങ്കില്‍ ഓടും. ജനങ്ങളാണ് സിനിമയെ നല്ലതാക്കുന്നത്. ആ ജനങ്ങളോടാണ് നന്ദി പറയേണ്ടത്. നല്ല സിനിമ ആരെടുത്തോ അത് ജനങ്ങള്‍ കാണും. അതിലെനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.