സ്നാക്ക്സിനൊപ്പം സൈഡായി സോസ് കൂടി ഉണ്ടെങ്കിലെ ഒരു പൂർണതയുള്ളു.കെമിക്കലുകൾ ഒഴിവാക്കി ശുദ്ധമായ തക്കാളി സോസ് വീട്ടിൽ തന്നെ ഉണ്ടാക്കാം.
ചേരുവകൾ
തക്കാളി -1 കിലോ
വിനാഗിരി -1/3 കപ്പ്
പഞ്ചസാര -1/2 കപ്പ്
വറ്റൽമുളക് -4
ഉപ്പ് -ആവശ്യത്തിന്
ഏലക്കാ -4
ഗ്രാമ്പൂ-5
കറുവപട്ട -1
പെരുംജീരകം -1/2 റ്റീസ്പൂൺ
ജീരകം -1/2 റ്റീസ്പൂൺ
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂൺ
സവാള -1
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി എടുത്ത തക്കാളി ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളപ്പിക്കുക.
നന്നായി തിളച്ച് തൊലി അടർന്നു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.ശേഷം തക്കാളികൾ തണുത്ത വെള്ളതിൽ ഇട്ട് വക്കുക.ചൂട് നന്നായി പോയ ശേഷം തക്കാളി തൊലി കളഞ്ഞ് എടുത്ത് വയ്ക്കുക. മിക്സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കി എടുക്കുക.ഗ്രാമ്പൂ,കറുകപട്ട, വറ്റൽമുളക്, സവാള, ഏലക്ക,പെരുംജീരകം,ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും കൂടെ ചേർത്ത് ഒരു വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി എടുക്കുക.അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കുക.ഉണ്ടാക്കി വച്ച കിഴി കൂടി അതിൽ ഇട്ട് ഇളക്കി ചൂടാക്കുക.നന്നായി ചൂടായി കുറുകാൻ തുടങ്ങുമ്പോൾ വിനാഗിരി പഞ്ചസാര ,പാകത്തിനു ഉപ്പ് ഇവ കൂടെ ചേർത്ത് നന്നായി തിളച്ച് കുറുകുന്ന വരെ ഇളക്കുക.ശേഷം കിഴി തക്കാളി ചാറിലേക്ക് നന്നായി പിഴിഞ്ഞ് സത്ത് മുഴുവൻ ഇറങ്ങാൻ അനുവദിക്കുക.നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം.2-3 മിനുറ്റിനു ശേഷം തീ ഓഫ് ചെയ്യാം.തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ ദിവസം കേടു കൂടാതെ ഇരിക്കും.