[] ഹൈദരാബാദ്: തക്കാളിയ്ക്ക് റെക്കോര്‍ഡ് വിലയിടിവ്. കിലോയ്ക്ക് 30 പൈസയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ മാസം 30 രൂപയ്ക്ക് വിറ്റിരുന്ന തക്കാളിയാണ് ഇപ്പോള്‍ 30 പൈസയ്ക്ക് കിട്ടുന്നത്.
ആന്ധപ്രദേശിലെ ചില ഗ്രാമങ്ങളിലാണ് ഈ അവസ്ഥ. കടപ്പ ജില്ലയിലെ ചില ഇടങ്ങളില്‍ 30 പൈസ മുതല്‍ 90 പൈസ വരെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ തക്കാളിയുടെ വില.
കഴിഞ്ഞ മാസം വരെ 50 രൂപയ്ക്ക് വിറ്റിരുന്ന മേല്‍ത്തരം തക്കാളിയ്ക്ക് ഇപ്പോള്‍ വെറും മൂന്നര രൂപയാണ് വില.
സമൃദ്ധമായ കാലവര്‍ഷവും സര്‍ക്കാര്‍ നല്‍കിയ നല്ലയിനം വിത്തുകളുമാണ് തക്കാളി ഉല്‍പാദനം കൂടാന്‍ ഇടയാക്കിയത്.
എന്നാല്‍ വിലയിടിവ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. 20,000 മുതല്‍ 30,000 രൂപ വരെയാണ് തക്കാളി കൃഷിക്കായി കര്‍ഷകര്‍ക്ക് ചിലവാകുന്ന പണം.
വിലയിടിവ് കാരണം തക്കാളി വിപണിയിലെത്തിക്കാനുള്ള പണം കൂടി അവര്‍ക്ക് ലഭ്യമാകുന്നില്ല. ഈ അവസ്ഥയില്‍ നിന്ന് കര കയറാന്‍ സര്‍ക്കാറിന്റെ കനിവ് കാത്തിരിക്കുകയാണ് കര്‍ഷകര്‍.