തക്കാളി ആരോഗ്യത്തിന് രുചിയ്ക്കും മാത്രമല്ല സൗന്ദര്യം വര്‍ധിപ്പിക്കുന്നതും നല്ലതാണ്. സൗന്ദര്യത്തെ തക്കാളി എങ്ങനെ സ്വാധീനിക്കുന്നുവെന്നറിയണ്ടേ?
1. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപീന്‍ എന്ന ഘടകം ചര്‍മ്മത്തിന്റെ ശോഭകൂട്ടി, ചുളിവുകള്‍ അകറ്റി സംരക്ഷണം നല്‍കും.
2. നല്ലൊരു കണ്ടീഷണറായും തക്കാളി പ്രവര്‍ത്തിക്കുന്നു. ഈ പ്രകൃതിദത്ത കണ്ടീഷണര്‍ തലമുടിക്ക് തിളക്കവും മൃദുത്വവും പകരുന്നു.
3. തക്കാളിയുടെ നീര് എടുത്ത് ചര്‍മ്മത്തില്‍ പുരട്ടുകയോ കഷ്ണങ്ങളാക്കി ചര്‍മ്മത്തില്‍ ഉരയ്ക്കുകയോ ചെയ്യുക, തക്കാളിയിലെ വൈറ്റമിന്‍ സിയുടെ അത്ഭുതസിദ്ധി എതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.
4. തക്കാളി വിത്തില്‍ നിന്നും എടുക്കുന്ന എണ്ണ ചര്‍മ്മ സംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. സോറിയാസിസ്, എക്‌സിമ എന്നിവ പോലുള്ള ചര്‍മ്മ രോഗങ്ങള്‍ക്കെതിരെ ഈ എണ്ണ പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ജീവസ്സുറ്റതാക്കുന്നതില്‍ എണ്ണയ്ക്ക് പ്രധാന പങ്കുണ്ട്.
5. മുഖക്കുരുവിനെതിരായി പ്രവര്‍ത്തിക്കുന്ന ക്രീമുകളിലും, ഓയിന്റ്‌മെന്റുകളിലും തക്കാളി പ്രധാന ചേരുവയാണ്. വൈറ്റമിന്‍ സി, എ എന്നിവയടങ്ങിയ തക്കാളി നീര് പുരട്ടുന്നത് മുഖക്കുരു പ്രശ്‌നം ശാശ്വതമായി തന്നെ പരിഹരിക്കാന്‍ സഹായിക്കും.
6. സൂര്യപ്രകാശം അലര്‍ജിയുള്ളവര്‍ക്ക് തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും. തുടര്‍ച്ചയായി 3 മാസം തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണമേകും.
7. ആഴ്ചയില്‍ 2 ദിവസം തക്കാളി കുഴമ്പാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും.