ന്യൂദല്‍ഹി: ഇത്രയും നാള്‍ താന്‍ പറഞ്ഞുകൊണ്ടിരുന്നത് കോണ്‍ഗ്രസിന്റെ അഭിപ്രായമായിരുന്നെന്നും അല്ലാതെ തന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നില്ലെന്നും ടോം വടക്കന്‍. പാര്‍ട്ടി വക്താവായിരിക്കുമ്പോള്‍ പാര്‍ട്ടിയുടെ അഭിപ്രായമാണ് പറയുകയെന്നും അവിടെ സ്വന്തം താത്പര്യത്തിന് പ്രധാന്യമില്ലെന്നും ടോം വടക്കന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് പെട്ടെന്നുള്ള ഈ തീരുമാനത്തിന് പിന്നിലെന്ന ചോദ്യത്തിന് പുല്‍വാമയിലെ ആക്രമണം തന്നെയാണ് ഇത്തരമൊരു ആലോചനയ്ക്ക് പിന്നില്‍ എന്നായിരുന്നു ടോം വടക്കന്‍ മറുപടി പറഞ്ഞത്.” പുല്‍വാമയില്‍ ആക്രമണം നടന്നു. അതിന് പിന്നാലെ നമ്മുടെ എയര്‍ഫോഴ്‌സ് ബോംബിട്ടു. അതിന് ശേഷം നിങ്ങള്‍ പോയോ, വെടിവെച്ചോ, ശവങ്ങള്‍ എണ്ണിയോ, ഇതൊക്കെയാണ് ചോദ്യം. ഇതിനൊക്കെയാണ് ഞാന്‍ ചാനലില്‍ വന്നിരുന്ന് ഉത്തരം പറഞ്ഞത്. ഞാന്‍ വക്താവായിരിക്കെ പല കാര്യങ്ങളും പറയും. അത് പാര്‍ട്ടിയുടെ ലൈന്‍ ആണ്. ഇപ്പോള്‍ ഞാന്‍ പറയുന്നത് എന്റെ പേഴ്‌സണല്‍ വ്യൂ ആണ്.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ നടന്ന ചര്‍ച്ചകളില്‍ പങ്കടുത്തുകൊണ്ട് മോദി സര്‍ക്കാരിന്റെ നിലപാടുകളെ താങ്കള്‍ വിമര്‍ശിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് വക്താവ് എന്ന് പറഞ്ഞാല്‍ എന്താണ്. അത് പാര്‍ട്ടി കാര്യങ്ങള്‍ പറയുക എന്നതാണ് എന്നായിരുന്നു ടോം വടക്കന്റെ മറുപടി.”” നിങ്ങള്‍ റിപ്പോര്‍ട്ടിങ് ചെയ്യുന്നു. നിങ്ങളുടെ ചുമതല അതാണ്. അല്ലാതെ എഡിറ്റോറിയല്‍ കാര്യങ്ങളില്‍ നിങ്ങള്‍ കമന്റ് ചെയ്യില്ലല്ലോ അതുപോലെ വക്താവിന്റെ ചുമതല പാര്‍ട്ടിയുടെ ലൈന്‍ എന്താണോ അത് പറയുക എന്നതാണ്. അതിന് മേലെ ഒന്നും പോകില്ല. പാര്‍ട്ടി ലൈന്‍ വിട്ട് സംസാരിക്കാന്‍ കഴിയില്ല.
കോണ്‍ഗ്രസില്‍ നിന്നും നേരിട്ട അവഗണനയെ തുടര്‍ന്നാണോ താങ്കള്‍ പാര്‍ട്ടി വിട്ടത് എന്ന ചോദ്യത്തിന് എന്നെ അവഗണിച്ചോ എന്നതല്ല എന്റെ രാജ്യത്തിലെ ചില ഇഷ്യൂകള്‍ ഞാന്‍ കാണുമ്പോള്‍ ഞാന്‍ അതിനെ ഒബ്ഷന്‍ ചെയ്തില്ലെങ്കില്‍ പിന്നെ ഞാന്‍ എന്ത് തരം മനുഷ്യനാണ്. ഇതാണ് വിഷയം എന്നായിരുന്നു വടക്കന്റെ മറുടി.
തൃശൂരില്‍ താങ്കളുടെ പേര് വന്നപ്പോള്‍ പ്രതിഷേധമുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ താങ്കള്‍ ബി.ജെ.പിയീില്‍ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് “” ഞാന്‍ മത്സരിക്കുകയോ ഇല്ലയോ എന്നത് സംബന്ധിച്ച് എന്റെ ഭാഗത്ത് നിന്ന് ഒരു കണ്ടീഷനും ഇല്ലെന്നും അവരും അക്കാര്യമൊന്നും പറഞ്ഞിട്ടില്ലെന്നുമാണ് ടോം വടക്കന്‍ പ്രതികരിച്ചത്.
കേരളത്തിലായിരിക്കുമോ അതോ ദേശീയതലത്തിലായിരിക്കുമോ പ്രവര്‍ത്തനം എന്ന ചോദ്യത്തിന് അവര്‍ ഏത് തരത്തില്‍ ഉപയോഗിക്കുന്നോ അതിനനുസരിച്ച് നില്‍ക്കുമെന്നും ടോം വടക്കന്‍ പറഞ്ഞു. “”നാളെ അവര്‍ നാഗാലന്റില്‍ പോയി കാമ്പയിന്‍ ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ പോകും. ഞാന്‍ ഒരു വര്‍ക്കറാണ്. അവര്‍ എവിടെ പോകാന്‍ പറയുന്നോ അവിടെ പോകും.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയമാണെന്നാണോ താങ്കള്‍ പറയുന്നത് എന്ന ചോദ്യത്തിന് അത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു ടോം വടക്കന്റെ മറുപടി.