ഒക്ടോബറില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് വന്ന റിപ്പോര്‍ട്ടിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. വലിയ ട്വിസ്റ്റുകളോ അപ്രതീക്ഷിത ഉള്‍പ്പെടുത്തലുകളോ ടീമിലില്ലായിരുന്നു.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെയും യുവ സൂപ്പര്‍ താരം തിലക് വര്‍മയെയും ലോകകപ്പിനുള്ള സ്‌ക്വാഡിലേക്ക് പരിഗണിച്ചില്ല. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും ലോകകപ്പിലേക്ക് വരുംമ്പോള്‍ പ്രസിദ്ധ് കൃഷ്ണയെയും പുറത്താക്കിയാണ് ടീം പ്രഖ്യാപനം.
രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ്. ഏകദിന ഫോര്‍മാറ്റില്‍ ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നും പറയാനില്ലാത്ത സൂര്യകുമാര്‍ യാദവിന് ലോകകപ്പ് ടീമിലേക്ക് സെലക്ഷനുണ്ടായിരുന്നു. അത് താരത്തിന്റെ ഭാഗ്യമാണെന്ന പറയുകയാണ് മുന്‍ ഓസീസ് താരം ടോം മൂഡി.
‘എന്നെ സംബന്ധിച്ചിടത്തോളം സൂര്യകുമാര്‍ യാദവ് ലോകകപ്പ് ടീമിലെത്തിയത് ഭാഗ്യം കൊണ്ടാണ്. തില്ക വര്‍മ കുറച്ചുകൂടെ ഭേദമായി തോന്നി. മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന ലെഫ്റ്റ് ഹാന്‍ഡഡ് ബാറ്ററായ, പാര്‍ട് ടൈം സ്പിന്‍ ബോളറായ തിലകുളളപ്പോള്‍ സൂര്യക്ക് ഭാഗ്യം തന്നെയാണ്. രോഹിത് കുറച്ചുനാള്‍ മുമ്പ് പറഞ്ഞ ഫ്‌ളെക്‌സിബിലിറ്റി ടീമില്‍ കൊണ്ടുവരാന്‍ തിലകിന് സാധിക്കുമായിരുന്നു,’ മൂഡി പറഞ്ഞു.
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
Content Highlight: Tom Moody Says Surya Kumar Yadav is lucky to be In WorldCup Squad over Tilak Varma