അലിസ്റ്റര്‍ കുക്കിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി ടോം ലാഥം
Cricket
അലിസ്റ്റര്‍ കുക്കിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി ടോം ലാഥം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th December 2018, 11:39 pm

ടെസ്റ്റ് ക്രിക്കറ്റിലെ അത്യപൂര്‍വ റെക്കോര്‍ഡിന് ഉടമയായി ന്യൂസിലന്‍ഡിന്റെ ടോം ലാഥം. ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ 264 റണ്‍സുമായി പുറത്താകാതെ നിന്ന ലോഥം അലിസ്റ്റര്‍ കുക്കിന്റെ പേരിലുള്ള റെക്കോര്‍ഡാണ് മറികടന്നത്. 2017-18 സീസണില്‍ മെല്‍ബണില്‍ ഇന്നിങ്‌സ് മുഴുവന്‍ ബാറ്റ് ചെയ്ത് പുറത്താകാതെ കുക്ക് നേടിയ 244 റണ്‍സാണ് ലോഥം പഴങ്കഥയാക്കിയത്.

ALSO READ: ബ്ലാസ്റ്റേഴ്‌സ് കുടുംബത്തോട് ക്ഷമ ചോദിക്കുന്നു: സന്ദേശ് ജിങ്കന്‍

ഒരു ഇന്നിങ്‌സില്‍ പുറത്താകാതെ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് ലോഥം. ഇന്നിങ്‌സ് ന്യൂസിലന്‍ഡ് 578ല്‍ അവസാനിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 282 റണ്‍സിന് പുറത്തായിരുന്നു. ലാഥമിന്റെ ഇരട്ട സെഞ്ചുറിയും കൈന്‍ വില്യംസണിന്റേയും റോസ് ടൈലറിന്റേയും വാറ്റ്‌ലിങിന്റേയും അര്‍ധസെഞ്ചുറി മികവിലാണ് കിവീസ് വമ്പന്‍ സ്‌കോറിലെത്തയത്.

രണ്ടാമിന്നിങ്‌സിന് ഇറങ്ങിയ ലങ്കയ്ക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. കുശാല്‍ മെന്‍ഡിസും ഏഞ്ചലോ മാത്യൂസുമാണ് ക്രീസില്‍.