ടോം ജോസഫിന്റെ അര്‍ജുന പുരസ്‌കാരം: തീരുമാനം തിങ്കളാഴ്ച
DSport
ടോം ജോസഫിന്റെ അര്‍ജുന പുരസ്‌കാരം: തീരുമാനം തിങ്കളാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2013, 3:46 pm

[]തിരുവനന്തപുരം: വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച. []

സായ് ഡയറക്ടര്‍ ജനറല്‍ ജിജി തോംസണാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര കായിക മന്ത്രി ജിതേന്ദ്ര സിംഗ് വിദേശ പര്യടനത്തിലാ യതിനാലാണ് വിഷയത്തില്‍ തീരുമാനം വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടോമിന്റെ കാര്യം കേന്ദ്ര കായിക മന്ത്രിയുടെ സജീവ പരിഗണനയിലുണ്ട്. ടോമിന് അര്‍ജുന അവാര്‍ഡിന് അര്‍ഹതയുണ്ടെന്നും അത് അദ്ദേഹത്തിന് ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ നിന്നും ടോമിനെ ആരും പിന്തുണച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവാര്‍ഡ് നിര്‍ണയ നടപടി ക്രമത്തില്‍ മാറ്റവരുത്തേണ്ടതുണ്ടെന്നും ജിജി തോംസണ്‍ പറഞ്ഞു.