ടോം ജോസഫിന് അര്‍ജുന നിഷേധിച്ചത് പുനഃപരിശോധിക്കുമെന്ന് കെ.ബാബു
Kerala
ടോം ജോസഫിന് അര്‍ജുന നിഷേധിച്ചത് പുനഃപരിശോധിക്കുമെന്ന് കെ.ബാബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2013, 11:33 am

[]തിരുവനന്തപുരം: വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജുന നിഷേധിച്ചത് കായികമന്ത്രാലയം പുനഃപരിശോധിക്കുമെന്ന് മന്ത്രി കെ.ബാബു. ഇക്കാര്യത്തില്‍ സംഭവിച്ച പിഴവിനെ കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. []

അതേസമയം ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നിഷേധിച്ചത് പുനഃപരിശോധിക്ക ണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാര്‍ 11 മണിക്ക് കായിക മന്ത്രിയെ കാണും.

ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നിഷേധിച്ചതില്‍ കേരളം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രതിഷേധം അറിയിച്ചു കൊണ്ടു പ്രധാനമന്ത്രിക്കും കായികമന്ത്രിക്കും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു.

അര്‍ജുന അവാര്‍ഡ് നിര്‍ണയത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ ലോബി പ്രവര്‍ത്തിക്കുന്നുവെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  പത്മിനി തോമസ് പറഞ്ഞു.

ഖേല്‍രത്‌ന പുരസ്‌കാരത്തിന് വരെ അര്‍ഹതയുള്ളവരെ ഒഴിവാക്കുന്നത് ഖേദകരമാണെന്ന് സ്‌പോര്‍ട്‌സ് അഡിഷണല്‍ ഡയറക്ടര്‍ എസ്. നജുമുദ്ദീന്‍ പ്രതികരിച്ചു.