വെനം: ദി ലാസ്റ്റ് ഡാന്‍സ്; പറക്കുന്ന കുതിര, ഡാന്‍സ് കളിക്കുന്ന വെനം; ട്രെയ്‌ലറുമായി സോണി, ട്രോളുമായി സോഷ്യല്‍ മീഡിയ
HollyWood
വെനം: ദി ലാസ്റ്റ് ഡാന്‍സ്; പറക്കുന്ന കുതിര, ഡാന്‍സ് കളിക്കുന്ന വെനം; ട്രെയ്‌ലറുമായി സോണി, ട്രോളുമായി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd June 2024, 9:43 pm

2018ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമാണ് ‘വെനം’. വെനമായി മാറുന്ന ജേര്‍ണലിസ്റ്റായ എഡ്ഡിയെന്ന കഥാപാത്രമായി ടോം ഹാര്‍ഡിയെത്തുന്ന ഈ ചിത്രത്തിന് ഏറെ ആരാധകരുണ്ട്. ഇതുവരെ ഈ സിനിമയുടെ രണ്ട് ഭാഗങ്ങളായിരുന്നു പുറത്തിറങ്ങിയിരുന്നത്.

2021ലായിരുന്നു വെനത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നത്. ചിത്രത്തിന്റെ ഇരുഭാഗങ്ങളും ചേര്‍ന്ന് ബോക്‌സ് ഓഫീസില്‍ 1.3 ബില്യണ്‍ ഡോളറാണ് നേടിയത്. 2022 ഏപ്രിലില്‍ ആയിരുന്നു സോണി ആദ്യമായി വെനത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ‘വെനം: ദി ലാസ്റ്റ് ഡാന്‍സ്’ എന്ന ടൈറ്റില്‍ സിനിമയുടെ ഫ്രാഞ്ചൈസി തന്നെയായിരുന്നു പ്രഖ്യാപിച്ചത്. ഇപ്പോള്‍ വെനത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് സോണി.

നിമിഷം നേരം കൊണ്ടുതന്നെ ട്രെയ്‌ലര്‍ സിനിമാപ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്തു. അതേസമയം ട്രെയ്‌ലറില്‍ കുതിര വെനമായി മാറുന്ന സീന്‍ ഏറെ ട്രോളുകള്‍ക്ക് കാരണമാകുന്നുണ്ട്. ഒപ്പം വെനം ഡാന്‍സ് ചെയ്യുന്നതും ട്രെയ്‌ലറില്‍ കാണാം.


2023 ജൂണ്‍ അവസാനത്തോടെയായിരുന്നു സ്‌പെയിനില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നത്. അന്ന് 2024 ജൂലൈ 12ന് വെനം റിലീസ് ചെയ്യുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ 2023 ജൂലൈയില്‍ ഹോളിവുഡിലെ സ്‌ട്രൈക്ക് വന്നതോടെ സിനിമയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

അതോടെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ജൂലൈയിലെ റിലീസ് മാറ്റിവെക്കുകയും ചെയ്തു. ഹോളിവുഡിലെ സ്‌ട്രൈക്ക് അവസാനിച്ചതോടെ നിര്‍ത്തിവെച്ച ഷൂട്ടിങ്ങ് വീണ്ടും ആരംഭിച്ചിരുന്നു. 2024 ഒക്ടോബര്‍ 25നാകും വെനം: ദി ലാസ്റ്റ് ഡാന്‍സിന്റെ റിലീസ്.

Content Highlight: Tom Hardy’s Venam 3 Trailer Out